Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബദല്‍ തേടുന്ന രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:03 pm IST
inVicharam

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന രാഷ്‌ട്രീയത്തോടൊപ്പം നില്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ബിജെപി സംസ്ഥാന നേതൃയോഗം കോട്ടയത്ത് അവസാനിച്ചത്.

റേഷന്‍ പ്രതിസന്ധി, ദളിത് പീഡനം, ഭൂമി പ്രശ്‌നം, അക്രമ രാഷ്‌ട്രീയം എന്നിവ മൂലം നട്ടംതിരുയുന്ന കേരളജനതയ്‌ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനങ്ങളാണ് കോട്ടയത്തുണ്ടായത്.നീതി നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍, ഇരുമുന്നണികളും ദുരിതക്കയത്തിലാക്കിയ ജനങ്ങള്‍ക്ക് ആശ്വാസവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് നേതൃത്വം നല്‍കാന്‍ കാവലാളായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്ന ബിജെപി, അതു പാലിക്കാന്‍ കര്‍മ്മ പദ്ധതികളും ആവിഷ്‌ക്കരിച്ചു. പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അന്നം നിഷേധിക്കുകയാണ്. യുഡിഎഫ് ഭരണത്തില്‍ തുടങ്ങിയ റേഷന്‍ സ്തംഭനം അവസാനിപ്പിക്കാനായില്ല.

രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും ഒഴിഞ്ഞു മാറാനാവില്ല. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ക്രിസ്തുമസ്സിനും പുതുവത്സരത്തിലും റേഷന്‍ മുടങ്ങി. 1965 മുതല്‍ സംസ്ഥാനത്ത് വിജയകരമായി നടന്നു വന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായമാണിവിടെ തകിടംമറിഞ്ഞത്. ആവശ്യമുള്ള ഭക്ഷ്യധാന്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ സംബന്ധിച്ച് റേഷന്‍ വിതരണം നിലച്ചത് ഇരുട്ടടിയായി. ഇതേതുടര്‍ന്ന് പൊതുവിപണിയില്‍ അരി വില 40 രൂപക്ക് മുകളിലാവുകയും ചെയ്തു. 2013 ലെ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

നിയമം നടപ്പാക്കാന്‍ ആറ് തവണയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സാവകാശം ചോദിച്ചത്. പിന്നീട് ഭരണത്തിലെത്തിയ ഇടതുമുന്നണിയും അതേ പാത പിന്തുടര്‍ന്നതോടെയാണ് കേന്ദ്രം അന്ത്യശാസനം നല്‍കിയത്.

നിയമം നടപ്പാക്കാതെ റേഷന്‍ അനുവദിക്കില്ലെന്ന നിലപാട് സാധാരണക്കാരെ മുന്നില്‍ കണ്ട് ഇളവ് വരുത്താന്‍ കേന്ദ്രം തയ്യാറായി. കേരളത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യം എഫ്‌സിഐ ഗോഡൗണുകളില്‍ എത്തിച്ചു. തൊഴിലാളി പണിമുടക്കും സംഭരണ ശാലകളുടെ അപര്യാപ്തതയും മൂലം റേഷന്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്രനിയമം നടപ്പാക്കുമ്പോള്‍ ഭക്ഷ്യധാന്യം കുറവുണ്ടാകുമെന്ന ആക്ഷേപമാണ് മുന്നണികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ പട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹരുണ്ടെന്ന ആക്ഷേപം കണക്കിലെടുക്കാതെ കരിഞ്ചന്തക്ക് കൂട്ടുനില്‍ക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ആകെയുള്ള ഉപഭോക്താക്കളില്‍ 45 ശതമാനം പേരും റേഷന്‍ വാങ്ങുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

യാഥാര്‍ത്ഥ്യം ഇതായിരിക്കെ കേന്ദ്രത്തിനെതിരെ രാഷ്‌ട്രീയം കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. കേരളത്തിലെ റേഷന്‍കാര്‍ഡ് പുതുക്കേണ്ടത് 2012ലായിരുന്നു. നാലുവര്‍ഷമായി ഈ പ്രശ്‌നം തട്ടിക്കളിക്കുകയാണ്. ആദ്യം തയ്യാറാക്കിയ പട്ടിക തെറ്റുകളുടെ കൂമ്പാരമാണ്. തെറ്റുതിരുത്തി പുതിയ കരട് പ്രസിദ്ധീകരിക്കുമെന്ന ഇടതുമുന്നണി പ്രഖ്യാപനവും നടന്നില്ല. കേരളപ്പിറവിയുടെ ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്തവര്‍ കേരളത്തിന്റെ സാമൂഹ്യ ബോധത്തിന് മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. മൂന്നു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു സെന്റ് ഭൂമി പോലും ഇല്ലെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. നിസ്സഹായരായ പട്ടിണിപ്പാവങ്ങളും ആദിവാസികളും ദളിതരും അടക്കമുള്ള ജനങ്ങള്‍ നടത്തുന്ന ഭൂസമരങ്ങളെ അവഗണിക്കാനും തല്ലിത്തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമം.

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത്, സ്ത്രീ പീഡനങ്ങള്‍ ഉത്കണ്ഠയും ആശങ്കയും ഉണ്ടാക്കുന്നവയാണ്. പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം 400 ദളിത് പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 35 പട്ടികജാതി ആദിവാസി പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ജനദ്രോഹ നടപടികളുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹമാണ്.

മുന്‍ സര്‍ക്കാരിന്റെ അതേ പാതയിലൂടെ നീങ്ങുന്ന പിണറായി വിജയനെ തുറന്നെതിര്‍ക്കാന്‍ പറ്റാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യമെങ്ങും നേരിടുന്ന തകര്‍ച്ചയുടെ അതേ പാതയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും. ബിജെപി മുന്നോട്ട് വെക്കുന്ന ബദല്‍ രാഷ്‌ട്രീയത്തിന്റെ പ്രസക്തി ഇവിടെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

India

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

India

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.