ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പ് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ആപ്പ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും കവിയുമായ കുമാര്‍ വിശ്വാസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഷാഹിബാബാദില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന കുമാര്‍ വിശ്വാസിന്റെ ചുവടുമാറ്റം ആപ്പിന് തിരിച്ചടിയാകും. അതേസമയം ബിജെപിക്ക് നേട്ടവും.
കുമാര്‍ വിശ്വാസിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് രണ്ട് ദിവസത്തിനുളളില്‍ പ്രസിഡന്റ് അമിത്ഷാ പ്രഖ്യാപനം നടത്തും
ബിജെപി നേതാക്കളുമായി കുമാര്‍ വിശ്വാസ് ചര്‍ച്ച നടത്തിവരുകയാണെന്ന് ദല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. യുപിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതിനാല്‍ തീരുമാനം നീളാന്‍ സാധ്യതയില്ല. രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ഷാഹിബാബാദില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് വിശ്വാസ് ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
















