Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചാംക്ലാസുകാരനായ സിഇഒയുടെ ശമ്പളം 21 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 11:22 pm IST
in India

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന സിഇഒയുടെ വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്. അതുപക്ഷേ, പാസായിട്ടുമില്ല. ധരംപാല്‍ ഗുലാത്തി (94) എന്ന എംഡിഎച്ച് മസാലയുടെ ഉടമസ്ഥനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നയാള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21 കോടിയായിരുന്നു ഗുലാത്തിയുടെ വാര്‍ഷിക വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എംഡിഎച്ചിന്റെ വരുമാനത്തില്‍ 15 ശമാനം വര്‍ധനവുണ്ടായി, 924 കോടി. ഇതുകൂടാതെ മൊത്ത ലാഭത്തില്‍ 24 ശതമാനത്തിന്റെ (213കോടി) വളര്‍ച്ച.

ദാദാജി, മഹാശയ്ജി എന്നറിയപ്പെടുന്ന ഗുലാത്തിയുടെ ഉത്പന്നങ്ങള്‍ 60 വര്‍ഷത്തോളമായി ഇന്ത്യയില്‍ വിറ്റഴിക്കുന്നു. ഉത്പന്നത്തിന്റെ കവറുകളിലും ടിവി പരസ്യങ്ങളിലും ഗുലാത്തിയുടെ പരസ്യങ്ങള്‍ രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ ഗുലാത്തിയുടെ പിതാവ് ചുനിലാല്‍ 1919ല്‍ ഒരു ചെറിയ കട ആരംഭിച്ചിരുന്നു. അതാണ് 1,500 കോടിയുടെ ആസ്തിയുള്ള സ്ഥാപനമായി മാറിയത്. പിതാവ് തന്നെയാണ് ഗുലാത്തിയുടെ മാര്‍ഗദര്‍ശകനും.

ഇന്ത്യ- പാക്ക് വിഭജനത്തിനുശേഷം ഗുലാത്തിയുടെ കുടുംബം ദല്‍ഹി കരോള്‍ബാഗിലേക്ക് കുടിയേറി . ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി 15ഓളം ഫാക്ടറികളാണ് ഇന്ന് ഇദ്ദേഹിന്റെ ഉടമസ്ഥതയിലുള്ളത്. കൂടാതെ 20 സ്‌കൂളുകളും ആശുപത്രികള്‍ക്കും ഗുലാത്തി നേതൃത്വം നല്‍കുന്നു. 1000 ഡീലമാര്‍മാരാണ് എംഡിഎച്ചിനുള്ളത്. ലണ്ടന്‍, ദുബായ് തുടങ്ങി 100ഓളം രാജ്യങ്ങളിലേക്ക് എംഡിഎച്ച് കയറ്റുമതിയും ചെയ്യുന്നു. ചാട് മസാല, ചന്ന മസാല, ദെഗ്ഗി മിര്‍ചി തുടങ്ങി 60ഓളം ഉത്പന്നങ്ങള്‍ എംഡിഎച്ചിനുണ്ട്.

ഗുലാത്തിയുടെ മകനാണ് കമ്പനിയുടെ വ്യാപാര കാര്യങ്ങള്‍ നോക്കി നടത്തുന്നത്. ആറു പെണ്‍മക്കള്‍ വിതരണ മേഖലയും കൈകാര്യം ചെയ്യുന്നു. കര്‍ണാടക, രാജസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു സുഗന്ധദ്രവ്യങ്ങള്‍ ശേഖരിച്ചാണ് മസാലക്കൂട്ട് തയ്യാറാക്കുന്നത്. എവറസ്റ്റ്, നെസ്ലെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പതഞ്ജലി, മദര്‍ റസിപ്പി, തുടങ്ങിയ കമ്പനികളുമായാണ് എംഡിഎച്ച് കിടപിടിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

India

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.