Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

‘മോം’ നല്‍കിയ അനുഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 09:26 pm IST
inLifestyle

സീത സോമസുന്ദരം, നന്ദിനി ഹരിനാഥ്, മിനാല്‍ രോഹിത്‌

നവംബര്‍ അഞ്ച് ഓരോ ഭാരതീയന്റേയും അഭിമാനം വാനോളം ഉയര്‍ത്തിയ ദിനമാണ്. അന്നാണ് ബഹിരാകാശ ചരിത്രത്തില്‍ പുതിയ ഏടുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഭാരതത്തിന്റെ ചൊവ്വ ദൗത്യ പദ്ധതിയായ മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്. മോം (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മംഗള്‍യാന്റെ വിക്ഷേപണം വിജയകരമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അനവധിയാണ്.

അവരില്‍ ശ്രദ്ധേയരായ മൂന്ന് വനിതകളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എമിലി ഡ്രിസ്‌കോള്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ബ്രേക് ത്രൂ: സ്‌നാപ്‌ഷോട്ട്‌സ്് ഫ്രം എഫാര്‍. വനിതാ ശാസ്ത്രജ്ഞരായ സീത സോമസുന്ദരം, നന്ദിനി ഹരിനാഥ്, മിനല്‍ റോഹിത് എന്നിവരാണ് 10 മിനിട്ടുള്ള ഹ്രസ്വചിത്രത്തിലൂടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നത്. മംഗള്‍യാന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവുമാണിവര്‍ക്ക്.

ശാസ്ത്ര-സാങ്കേതിക മേഖലകള്‍ പുരുഷന്മാര്‍ മേധാവിത്വം പുലര്‍ത്തുന്ന രംഗങ്ങളായിട്ടാണ് കരുതിപ്പോന്നിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനില്‍ അങ്ങനൊരു വേര്‍തിരിവില്ല. അതിനുദാഹരണമാണ് സീതയേയും നന്ദിനിയേയും മിനലിനേയും പോലുള്ള വനിത ശാസ്ത്രജ്ഞര്‍. ഐഎസ്ആര്‍ഒ സ്‌പേസ് സയന്‍സ് പ്രോഗ്രാം ഓഫീസിന്റെ പ്രോഗ്രാം ഡയറക്ടറാണ് സീത സോമസുന്ദരം. മിഷന്‍ ഡിസൈന്‍ പ്രോജക്ട് മാനേജരും മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറുമാണ് നന്ദിനി ഹരിനാഥ്. മീഥേയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സിന്റെ പ്രൊജക്ട് മാനേജരും ശാസ്ത്രജ്ഞയും എഞ്ചിനീയറുമാണ് മിനാല്‍ രോഹിത്.

മംഗള്‍യാന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വേളയില്‍ ഇവര്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും ഉദ്വേഗനിമിഷങ്ങളും എല്ലാം വിവരിക്കുന്നുണ്ട് ഈ ഹ്രസ്വചിത്രത്തില്‍. ഐഎസ്ആര്‍ഒയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളൊന്നും കാണേണ്ട ആവശ്യമില്ലെന്നാണ് നന്ദിനി പറയുന്നത്. രണ്ട് പെണ്‍കുട്ടികളാണ് നന്ദിനിക്ക്. മംഗള്‍യാന്‍ ദൗത്യത്തിലേര്‍പ്പെട്ടിരുന്ന സമയത്ത് മൂത്തപെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. 20 വര്‍ഷത്തോളമായി നന്ദിനി ഐഎസ്ആര്‍ഒയില്‍. ഇതിനോടകം 14 ദൗത്യങ്ങളില്‍ സഹകരിച്ചു.

എല്ലാ ദൗത്യവും വളരെ പ്രാധാന്യമുള്ളതാണെന്ന തോന്നലാണ് ഉടനീളം. പക്ഷെ മംഗള്‍യാന്‍ ദൗത്യം എല്ലാത്തില്‍ നിന്നും പ്രത്യേകതയുള്ളതായിരുന്നു. കാരണം ഭാരതീയര്‍ ഒന്നാകെയാണ് ആ ദൗത്യത്തെ ഉറ്റുനോക്കിയിരുന്നത്. കാര്യക്ഷമതയുടേയും വൈദഗ്ധ്യത്തിന്റേയും പേരില്‍ അറിയപ്പെടുകയെന്നത് മഹത്തായ കാര്യമാണെന്നും നന്ദിനി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി അഭിനന്ദിച്ചതും മറക്കാനാവാത്ത അനുഭവമാണ്. നാസയുടെ അഭിനന്ദനത്തിന് പുറമെ ഐസ്ആര്‍ഒയ്‌ക്കൊപ്പം സഹകരിക്കുന്നു എന്നതും നേട്ടം തന്നെ.

മംഗള്‍യാന്‍ യാഥാര്‍ത്ഥ്യമാക്കുക എന്നത് ഓരോരുത്തരുടേയും ആവശ്യമായിരുന്നു. അതിനുവേണ്ടി എത്ര ബുദ്ധിമുട്ടാനും അക്ഷീണം പ്രയത്‌നിക്കാനും തയ്യാറായിരുന്നു. തുടര്‍ച്ചയായി 20 മണിക്കൂര്‍ വരെ അധ്വാനിച്ചു. മംഗള്‍യാന്‍ വിക്ഷേപിക്കുന്നതിന് ഒരുമാസം മുമ്പേ നന്ദിനിയുടെ അമ്മ ആന്ധ്രാപ്രദേശില്‍ നിന്ന് ബെംഗളൂരുവില്‍ എത്തി, പേരക്കുട്ടികളെ നോക്കാന്‍. അത്രയേറെ ആത്മാര്‍പ്പണത്തോടെയായിരുന്നു നന്ദിനി തന്റെ പങ്ക് നിര്‍വഹിച്ചത്.

മോമിലെ നിശ്ചയദാര്‍ഢ്യവും ചുറുചുറുക്കുമുള്ള പ്രൊജക്ട് മാനേജറാണ് മിനാല്‍ രോഹിത്. ആറ് വയസ്സുള്ള മകന്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ കാര്യങ്ങളും ജോലിയും വിട്ടുവീഴ്ചയില്ലാതെ നിര്‍വഹിക്കുന്ന പ്രകൃതം. ഉപഗ്രഹങ്ങളേയും മറ്റും സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് കരുതിയിരുന്നതെന്ന് അവര്‍ പറയുന്നു. ഓഫീസിലേയും വീട്ടിലേയും നിയമങ്ങള്‍ ഏതാണ്ടെല്ലാം സമാനം. ക്ഷമ, പ്രവര്‍ത്തനം, മുന്‍ഗണന ഇതെല്ലാം രണ്ടിടങ്ങളിലും ഒരേപോലെ ബാധകം. ക്ഷമയുണ്ടെങ്കില്‍ പാതി വിജയിച്ചു. തോല്‍വി എന്ന ചിന്തയേ പാടില്ല. എല്ലായിടങ്ങളിലും ഒരിക്കലെങ്കിലും നോട്ടമെത്തണം. മുന്‍ഗണന ഏതിനെന്ന് നിശ്ചയിച്ചു നല്‍കണം. മനസ്സും ഹൃദയവും ഒരേ അവസ്ഥയിലെത്തണം. നമ്മളോടുതന്നെ സത്യസന്ധത പുലര്‍ത്തണം. മിനാലിന് പറയാനുള്ളത് ഇതാണ്.

പ്രോഗ്രാം ഡയറക്ടറായ സീത സോമസുന്ദരം പറയുന്നത് മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തെ കുറിച്ചാണ്. 2014 സപ്തംബര്‍ 24 നാണ് മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ജീവിതത്തിലൊരിക്കലും അത് മറക്കാനാവില്ല. മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ പ്രവേശിച്ചു എന്ന വാക്കാണ് ആ ദിവസം ഏറ്റവും മധുരതരമായിരുന്നതെന്ന് സീത പറയുന്നു.

ശാസ്ത്രമേഖലയിലെ വനിതാ സാന്നിധ്യത്തെക്കുറിച്ചാണ് ബ്രേക് ത്രൂവിലൂടെ സംവിധായിക പറയുന്നത്. ഭാവിയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് ഇവര്‍ പ്രചോദനമാവും. ശാസ്ത്രലോകത്തേക്ക് മിടുക്കികള്‍ കടന്നുവരികയും വിജയിക്കുകയും ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.