Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍-പാലക്കാട് മേഖലാജാഥ സമാപിച്ചു എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി : പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 09:56 pm IST
inThrissur

തൃശൂര്‍: കേരള രാഷ്‌ട്രീയത്തില്‍ ജനപക്ഷസമരത്തിന്റെ പോര്‍മുഖം തുറന്ന ബിജെപി മേഖല പ്രചരണജാഥകള്‍ക്ക് ആവേശോജ്ജ്വല സമാപനം. തൃശൂര്‍-പാലക്കാട് മേഖല ജാഥ ഇന്നലെ വൈകീട്ട് തൃശൂരില്‍ സമാപിച്ചു. വടക്കുന്നാഥക്ഷേത്രം തെക്കെഗോപുരനടയില്‍ ജാഥ നായകന്‍ കെ.സുരേന്ദ്രനെ സ്വീകരിക്കാന്‍ ആയിരങ്ങളെത്തി. ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്ഡയുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് സൃഷ്ടിച്ച അഴിമതികള്‍ പിണറായി സര്‍ക്കാര്‍ ആറുമാസം കൊണ്ട് മറികടന്നതായി പി.കെ.കൃഷ്ണദാസ് ആരോപിച്ചു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാര്‍

രാജിവെച്ച് അന്വേഷണം നേരിടണമെന്ന സാമാന്യമര്യാദപോലും എല്‍ഡിഎഫ് കാണിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വിഹിതത്തില്‍ ഒരുമണി അരിയുടെ കുറവുപോലും വരുത്തിയിട്ടില്ല. സംസ്ഥാനത്തെ എല്ലാ എഫ്‌സിഐ ഗോഡൗണുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. റേഷന്‍വിതരണം അട്ടിമറിക്കുന്നതിന് പിന്നില്‍ എല്‍ഡിഎഫ് നേതാക്കന്മാരുടെ അഴിമതി താല്പര്യങ്ങളാണെന്ന് കൃഷ്ണദാസ് പറഞ്ഞു. കേന്ദ്രം എത്ര അരി നല്‍കി, എത്ര അരി സംസ്ഥാനത്ത് വിതരണം ചെയ്തു, എത്ര ബാക്കിയുണ്ട് എന്ന കണക്ക് ജനങ്ങളെ ബോധ്യപ്പെടുത്തണം.

കേരള രാഷ്‌ട്രീയത്തില്‍ സമൂല മാറ്റം സൃഷ്ടിക്കാനുള്ള പടപ്പുറപ്പാടാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ജാഥാനായകന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ കേരളത്തില്‍ ജനങ്ങളിലേക്കെത്താത്തതിന് കാരണം സിപിഎമ്മിന്റെ അന്ധമായ ബിജെപി വിരോധമാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വഴി ബാങ്കുകളില്‍ എത്തിയ പണത്തില്‍ നാലുലക്ഷം കോടി കള്ളപ്പണമാണെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് നല്‍കിയ കാര്യം സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് സുരേന്ദ്രന് ലഭിച്ചത്. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എം.എസ്.സംപൂര്‍ണ, എന്‍.ശിവരാജന്‍, സംസ്ഥാന സെക്രട്ടറിമാരായ എ.കെ.നസീര്‍, സി.കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി സി.നിവേദിത, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്‌കുമാര്‍, കെ.പി.ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ടുമാരായ രവികുമാര്‍ ഉപ്പത്ത്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, ബിജെപി സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട്, യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ആര്‍.ഹരി തുടങ്ങിയവരും മണ്ഡലം നേതാക്കളും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.