യുണൈറ്റഡിനും ജയം ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് വന്‍ ജയം. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തുരത്തിയപ്പോള്‍, യുണൈറ്റഡ് റീഡിങ്ങിനെ മുക്കി (4-0).
വെസ്റ്റ് ഹാമിന്റെ മൈതാനത്ത് യായ ടുറെ (33), ഡേവിഡ് സില്‍വ (43), സെര്‍ജിയൊ അഗ്വെയ്‌റൊ (50), ജോണ്‍ സ്റ്റോണ്‍സ് (84) എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി. ഒരു ഗോള്‍ ഹാവാര്‍ഡ് നോര്‍ഡ്റ്റ്‌വെയ്റ്റിന്റെ സെല്‍ഫ് ഗോള്‍. ഓള്‍ഡ് ട്രാഫോഡില്‍ മാര്‍ക്കസ് റഷ്‌ഫോഡിന്റെ (75, 79) ഇരട്ട ഗോളുകളാണ് യുണൈറ്റഡിന് വന്‍ ജയമൊരുക്കിയത്. വെയ്ന്‍ റൂണി (ഏഴ്), ആന്റണി മാര്‍ഷ്യല്‍ (15) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍.
















