Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മനുഷ്യ ജീവനേക്കാള്‍ വില ടോള്‍ പിരിക്കുന്നതിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 09:29 pm IST
in Thrissur

പുതുക്കാട് : ടോള്‍ പ്ലാസയിലെ ഗതാഗതകുരുക്ക് കാരണം യഥാസമയം ആശുപത്രിയില്‍ എത്തിക്കാനാകാതെ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവന്‍. ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കില്‍ പോയത് ജീവിതത്തിനും മരണത്തിനുമിടയിലുള്ള വിലപ്പെട്ട സമയം. ദേശീയപാത നന്തിക്കരയില്‍ ബസിന് പുറകില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ രണ്ടുപേരെ കൊണ്ടുപോയ വാഹനം 15 മിനിറ്റിലധികം ഗതാഗത കുരിക്കില്‍പെട്ടു.

ആശുപത്രിയില്‍ എത്തിയപ്പോഴേയ്‌ക്കും ഒരു യുവാവ് മരണത്തിന് കീഴ്‌പ്പെട്ടു. ദേശീയപാതയിലെ ആറ് വരിയിലും വാഹനങ്ങള്‍ നിറഞ്ഞു കിടന്നതിനാല്‍ എമര്‍ജന്‍സി ട്രാക്ക് തുറന്നുകൊടുക്കാനും കഴിഞ്ഞില്ല. അവസാനം വാഹനങ്ങളില്‍ നിന്നിറങ്ങിയ യാത്രക്കാരാണ് ഗതാഗതം നിയന്ത്രിച്ച് ടോള്‍ ബൂത്ത് തുറന്നുകൊടുത്തത്. അപകടവിവരം അറിഞ്ഞ് ഗതാഗതം നിയന്ത്രിക്കാനോ ട്രാക്കുകള്‍ തുറന്ന് കൊടുത്ത് അപകടത്തില്‍പെട്ട വാഹനം കടത്തി വിടാനോ അധികൃതര്‍ തയ്യാറായില്ല. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു ട്രാക്കില്‍ വന്നാല്‍ ആ ട്രാക്ക് തുറന്ന് വിട്ട് ഗതാഗതം സുഗമമാക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത്. ഒരു അപകടം ഉണ്ടായാല്‍ പരിക്കേറ്റയാളെ കൊണ്ട് പോകാനുള്ള എമര്‍ജന്‍സി ട്രാക്കിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള ഒരു സംവിധാനവും ടോള്‍ പ്ലാസ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഓരോ വശത്തേയും ഏഴ് ട്രക്കുകളുള്ളതില്‍ എമര്‍ജന്‍സി ട്രാക്ക് ഏതാണെന്ന് വ്യക്തമായി രേഖപ്പെടുത്താതുമൂലം അത്യാസന്ന നിലയിലായ രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ക്ക് ആശയകുഴപ്പം ഉണ്ടാകുന്നു.

വാഹന തിരക്ക് നിയന്ത്രണാതീതമാകുന്ന സമയം ടോള്‍ബൂത്ത് തുറന്നുകൊടുക്കുന്നതിനു പകരം ടോള്‍പിരിവ് സുഗമമാക്കാന്‍ പോലീസ് സഹായിക്കണമെന്നാണ് ടോള്‍ കമ്പനിയുടെ ആവശ്യം. ടോള്‍ പ്ലാസ അധികൃതരുടെ ജനദ്രോഹപരമായ നടപടികള്‍ക്കെതിരെ അധികാരികള്‍ കണ്ണുതുറക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തില്‍ ചെങ്ങാലൂര്‍ എസ്.എന്‍.പുരം തോട്ട്യാന്‍ ജോണിന്റെ മകന്‍ ജിതിനാ(26)ണ് മരിച്ചത്. ഇയാളോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചെങ്ങാലൂര്‍ ചിറ്റിയേത്ത് സുബ്രന്റെ മകന്‍ സലീഷി(22)ന് നിസ്സാര പരിക്കുണ്ട്.

ഇയാള്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. നെല്ലായി ആനന്ദപുരം റോഡിനു സമീപം നിര്‍ത്തിയ ബസ്സിനു പിറകില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആസ്പത്രിയില്‍ എത്തുമ്പോള്‍ ജിതിന്‍ മരിച്ചിരുന്നു എന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. അയല്‍ക്കാരും കാറ്ററിങ് തൊഴിലാളികളുമാണ് ജിതിനും സലീഷും. ജിതിന്റെ അമ്മ: ലീന. സഹോദരന്‍മാര്‍: ലിനിത്ത്, ജോസഫ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.