അമ്പലപ്പുഴ: ഒപ്പനയുടെ വിധി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്റ്റേജില്‍ കുത്തിയിരുന്നു.രണ്ടാം നമ്പര്‍ വേദിയില്‍ ഇന്നലെ നടന്ന യുപി വിഭാഗം ഒപ്പന മത്സരത്തിന്റെ വിധി നിര്‍ണ്ണയമാണ് വിവാദമായത്. രണ്ട് ടീമുകള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ രണ്ടാംസ്ഥാനം ലഭിച്ച കാക്കാഴം എസ്എന്‍യുറ്റിറ്റിഐസ്‌കൂളിലെ മത്സരാര്‍ത്ഥികളാണ് വിധി നിര്‍ണ്ണയത്തിനു ശേഷം സ്റ്റേജില്‍ കയറിയിരുന്നത്.
കഴിഞ്ഞവര്‍ഷം ജഡ്ജ് ചൂണ്ടി കാട്ടിയ കുറവുകള്‍ പരിഹരിച്ചാണ് മത്സരത്തിന് എത്തിയതെന്നും ഈ കുറവുകള്‍ ഒന്നാം സ്ഥാനം ലഭിച്ച ടീമിന് ഉണ്ടായിരുന്നുവെന്നുമായിരുന്നു ഇവരുടെ വാദം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചതെന്നും ഇവര്‍ ആരോപിച്ചു.
















