ശ്രീകണ്ഠപുരം: അന്ധനായിരുന്ന ഭക്തകവി എസ്.കെ.ഒതേനന്‍ നമ്പ്യാര്‍ നാലുപതിറ്റാണ്ടുമുമ്പ് രചിച്ച ഗുരുവായൂരപ്പ സുപ്രഭാതത്തിന്റെ സിഡി പിന്നണി ഗായകന്‍ വി.ടി.മുരളി പ്രകാശനം ചെയ്തു. കെ.പി.കേശവന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ സംഗീതം നല്‍കി എസ്.കെ.അപര്‍ണ്ണ പ്രദീപ് ആലപിച്ച ഗാനങ്ങള്‍ അടങ്ങിയ സിഡി കനകത്തിടം ട്രസ്റ്റാണ് പുറത്തിറക്കിയത്. ചടങ്ങില്‍ എസ്.കെ.നാരായണന്‍ അധ്യക്ഷനായി. എസ്.കെ.കുമാരന്‍ നമ്പ്യാര്‍, അപര്‍ണ പ്രദീപ്, വി.ടി.മധുസൂദനന്‍ നായനാര്‍, ടി.വി.പുരുഷോത്തമന്‍, എം.ഉണ്ണികൃഷ്ണന്‍, എസ്.കെ.ജയദേവന്‍, എസ്.കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















