മെല്‍ബണ്‍: മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെ ഓസ്‌ട്രേലിയന്‍ ട്വന്റി20 ടീമിന്റെ സഹപരിശീലകനായി നിയമിച്ചു. ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലേക്കാണ് നിയമനം. ജസ്റ്റിന്‍ ലാംഗര്‍, ജേസണ്‍ ഗില്ലെസ്പി എന്നിവര്‍ക്കൊപ്പമാകും പോണ്ടിങ്ങിന്റെ പ്രവര്‍ത്തനം.
അതേസമയം, ഫെബ്രുവരി അവസാനം ഇന്ത്യക്കെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലും ഇവര്‍ ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫായി ഉണ്ടാകുമെന്നു സൂചന. കഴിഞ്ഞയാഴ്ചയാണ് മുന്‍ പേസ് ബൗളറായ ഗില്ലെസ്പിയെ ടീം സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. ടീമിന്റെ പരിശീലകനോ, സെലക്റ്ററോ ആകാന്‍ താത്പര്യമുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ പോണ്ടിങ് വ്യക്തമാക്കിയിരുന്നു.
















