ദോഹ: ഫിഡെ വനിതാ ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹരിക ദ്രോണവല്ലിക്ക് അഞ്ചാം സ്ഥാനം. ടൂര്‍ണമെന്റില്‍ പത്താം സീഡായ ഹരിക ഏഴു കളികള്‍ ജയിച്ചു.
അന്തര്‍ദേശീയ താരം ഇന്ന ഗാപോയെങ്കയുമായി സമനില പിടിച്ചാണ് താരം ടൂര്‍ണമെന്റ് തുടങ്ങിയത്. നാന സാഗിന്‍ഡെ, അലക്‌സാന്ദ്ര ഗൊരിയാചിങ്ക എന്നിവരെയും തളച്ചു. ഗ്രാന്‍ഡ് മാസ്റ്റര്‍ നിനൊ ബാറ്റ്‌സിയാഷ് വിലിയെ തോല്‍പ്പിച്ചു കൊണ്ടാണ് ചാമ്പ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്.
















