നെല്‍സണ്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന് (2-0). രണ്ടാം മത്സരത്തില്‍ 67 റണ്‍സിന് ജയം കണ്ടു കിവികള്‍. സ്‌കോര്‍: ന്യൂസിലന്‍ഡ് – 251 (50), ബംഗ്ലാദേശ് – 184 (42.2).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നെങ്കിലും നീല്‍ ബ്രൂമിന്റെ (109 നോട്ടൗട്ട്) കന്നി സെഞ്ചുറി കിവികളെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചു. ലൂക്ക് റോഞ്ചി (35), ജയിംസ് നീഷം (28), ടോം ലഥം (22) എന്നിവര്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനായി മഷറഫ് മൊര്‍താസ മൂന്നു വിക്കറ്റെടുത്തു. തസ്‌കിന്‍ അഹമ്മദ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.
ഓപ്പണര്‍ ഇമ്രുള്‍ കയെസിനു (59) മാത്രമേ കിവി ബൗളര്‍മാരെ മെരുക്കാനായുള്ളു. സാബ്ബിര്‍ റഹ്മാന്‍ 38 റണ്‍സെടുത്തു. കിവികള്‍ക്കായി നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നു വിക്കറ്റെടുത്തു. ട്രെന്റ് ബൗള്‍ട്ട്, ടിം സൗത്തി എന്നിവര്‍ രണ്ടു വീതം ഇരകള്‍. ബ്രൂമാണ് കളിയിലെ താരം. മൂന്നാം മത്സരം നാളെ.
















