ആലപ്പുഴ: ചേന്നവേലി പനയ്‌ക്കലില്‍ കടലില്‍ നങ്കൂരമിട്ട മത്സ്യബന്ധന വള്ളത്തില്‍നിന്ന് എന്‍ജിന്‍ മോഷ്ടിച്ചതായി പരാതി. ചെത്തി കാക്കരിയില്‍ സെബാാസ്റ്റ്യന്റെ വള്ളത്തില്‍നിന്നാണ് 9.9 കുതിരശക്തിയുള്ള എന്‍ജിന്‍ മോഷണം പോയത്.
1.35 ലക്ഷംരൂപ വിലവരും. മത്സ്യബന്ധനത്തിനുശേഷം 24നാണ് വള്ളം പനയ്‌ക്കലില്‍ നങ്കൂരമിട്ടത്. ഇന്നലെ മത്സ്യബന്ധനത്തിനായി പോകാനൊരുങ്ങുമ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
തോട്ടപ്പള്ളി തീരദേശ പോലീസ് സ്‌റ്റേഷനിലും അര്‍ത്തുങ്കല്‍ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. ഫിഷറീസ് വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
















