Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അവര്‍ക്കുമുണ്ടൊരു ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 07:05 pm IST
inLifestyle

മാനസിക വൈകല്യം ബാധിച്ചവരെ വേണ്ടത്ര പരിഗണന നല്‍കാതെ അവഗണിക്കുകയെന്നതാണ് സമൂഹത്തിന്റെ പൊതുവായ പ്രവണത. സ്‌നേഹവും പരിചരണവും കരുതലും അവര്‍ക്കും ആവശ്യമാണെന്ന കാര്യം വിസ്മരിക്കപ്പെടുന്നു. എങ്കിലും മനസ്സില്‍ കാരുണ്യം വറ്റാത്ത ഒരുകൂട്ടം ആളുകള്‍ ഇവര്‍ക്ക് തുണയായി എവിടെയെങ്കിലും ഉണ്ടാകുമെന്നത് ആശ്വാസമാണ്. മുംബൈയിലെ ഓം ക്രിയേഷന്‍സ് ട്രസ്റ്റ് മാനസിക വൈകല്യം ബാധിച്ച യുവതിക്കള്‍ക്കുവേണ്ടിയുള്ള പരിശീലന കേന്ദ്രമാണ്. പതിനായിരത്തിലേറെപ്പേര്‍ക്ക് മാന്യതയോടെയുള്ള ജീവിതം പണിതുയര്‍ത്താന്‍ സഹായിച്ചു, ഓം ക്രിയേഷന്‍സ് ട്രസ്റ്റ്. ഈ ട്രസ്റ്റിന്  തുടക്കമിട്ടതാവാട്ടെ ഒരു ഡോക്ടറുടെ നിശ്ചയദാര്‍ഢ്യവും.

25 വര്‍ഷം മുമ്പ് ഡോ. രാധിക ഖന്നയുടെ മനസ്സില്‍ പിറവിയെടുത്ത ആശയമാണ് ഓം ക്രിയേഷന്‍സിലൂടെ യാഥാര്‍ത്ഥ്യമായത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയാണ് രാധിക ജീവിതം മാറ്റിവച്ചിരിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന അത്തരക്കാര്‍ക്കും അന്തസോടെ സമൂഹത്തില്‍ ജീവിക്കാന്‍ സാധിക്കണം എന്നതാണ് രാധികയുടെ കാഴ്ചപ്പാട്.

കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സമയത്ത്, മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ സ്‌കൂളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത് പതിവായിരുന്നു രാധിക. അവിടുത്തെ കുട്ടികളുമായി വേഗത്തില്‍ അടുപ്പം സ്ഥാപിക്കുന്നതില്‍ രാധിക വിജയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോളേജ് പ്രിന്‍സിപ്പലാണ് ആ മേഖലയിലൂന്നി പ്രവര്‍ത്തിക്കാന്‍ പ്രേരണയായത്.

ഇടയ്‌ക്ക് അക്രമാസക്തരാവുകയും ഒരിടത്ത് അടങ്ങിയിരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന കുട്ടികളുടെ കൈയില്‍ ചായപ്പെന്‍സിലുകള്‍ നല്‍കിയാല്‍, തിരികെ അവരെത്തുക മനോഹരമായ ഏതെങ്കിലും കലാസൃഷ്ടികള്‍ കൊണ്ടാവും. ആ തിരിച്ചറിവാണ് അവരെ കലയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രാധികയ്‌ക്ക് ആത്മവിശ്വാസം നല്‍കിയത്. അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നതിന് പകരം അവരെ കല പഠിപ്പിക്കാന്‍ തീരുമാനിക്കുന്നതും അതിനാലാണ്- രാധിക പറയുന്നു.

സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടിയ ശേഷം 1991 ലാണ് ഓം ക്രിയേഷന്‍സിന് തുടക്കമിട്ടത്. അവരുടെ ജീവസന്ധാരണത്തിനാവശ്യമായ വക കണ്ടെത്താന്‍ അവര്‍ക്കും പ്രാപ്തിയുണ്ടെന്ന് തെളിയിച്ചുകൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷെ അതിനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ കോഴ്‌സ് മാനസിക വൈകല്യമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടി വികസിപ്പിച്ചെടുത്തു. ഇതില്‍ പരിശീലനക്കളരികള്‍, ആശയവിനിമയ പാഠങ്ങള്‍, ചിത്രരചന, ശില്‍പ നിര്‍മാണം, പാചകം, ചോക്ലേറ്റ് നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുത്തി. ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് ഓം ക്രിയേഷന്‍സിലേക്ക് െൈധര്യപൂര്‍വ്വം കടന്നുചെല്ലാം. അവിടെ അവര്‍ക്ക് വൈദഗ്‌ദ്ധ്യം നേടിയ മേഖല തിരഞ്ഞെടുക്കാം. ജോലി ചെയ്യാം. ചിലര്‍ പുറത്തുപോയി പഠിച്ച വിദ്യ പ്രാവര്‍ത്തികമാക്കുന്നു.

ഓം ക്രിയേഷന്‍സിന്റെ ഒട്ടനവധി ഉത്പന്നങ്ങളാണ് ഇന്ന് വിപണി കണ്ടെത്തുന്നത്. പതിനായിരത്തിലേറെ യുവതികളാണ് ഇന്ന് ഈ ട്രസ്റ്റിനൊപ്പം സ്വന്തം ജീവിതത്തേയും മുന്നോട്ട് നയിക്കുന്നത്. കല എന്നത് ഒരര്‍ത്ഥത്തില്‍ മരുന്നുകളില്ലാത്ത മാനസിക ചികിത്സ തന്നെയാണെന്ന് രാധിക പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.