Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി ക്രിക്കറ്റ്; ഝാര്‍ഖണ്ഡ് സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 09:00 pm IST
inSports

ഝാര്‍ഖണ്ഡ് ഓപ്പണര്‍ ഇഷാന്‍ കിഷന്‍

വഡോദര: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഝാര്‍ഖണ്ഡ് സെമിയില്‍. ഹരിയാനയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് എം.എസ്. ധോണിയുടെ നാട്ടുകാര്‍ ആദ്യമായി സെമിയിലെത്തിയത്. സ്‌കോര്‍: ഹരിയാന – 258, 262; ഝാര്‍ഖണ്ഡ് – 345, 178/5. നേരത്തെ, കര്‍ണാടകത്തെ കീഴടക്കി തമിഴ്‌നാട് സെമിയിലെത്തിയിരുന്നു.

ജയിക്കാന്‍ 176 റണ്‍സ് മതിയായിരുന്ന ഝാര്‍ഖണ്ഡ് നാലാം ദിവസം അവസാന സെഷനില്‍ ലക്ഷ്യം പൂര്‍ത്തിയാക്കി. 86 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ജയം അനായാസമാക്കിയത്. വേഗത്തില്‍ ബാറ്റേന്തിയ ഇഷാന്‍, 61 പന്തില്‍ ഒമ്പത് ഫോറും ആറു സിക്‌സറും സഹിതമാണ് 86 റണ്‍സെടുത്തത്. ആനന്ദ് സിങ് (27), വിരാട് സിങ് (21), സുമിത് കുമാര്‍ (18), കുഷാല്‍ സിങ് (12 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു. രണ്ടു വീതം വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹലിനും സഞ്ജയ് പഹലിനും ഝാര്‍ഖണ്ഡിന്റെ ജയം തടയാനായില്ല.

ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഹരിയാനയ്‌ക്ക് വലിയൊരു ലീഡിനായില്ല. 262 റണ്‍സിന് എല്ലാവരും മടങ്ങി. 52 റണ്‍സെടുത്ത ചൈതന്യ ബിഷ്‌നോയി ടോപ് സ്‌കോറര്‍. ശുഭം രോഹില്ല (43), ശിവം ചൗഹാന്‍ (43), നിതിന്‍ സെയ്‌നി (41) എന്നിവരും സ്‌കോര്‍ ചെയ്തു. നാലു വിക്കറ്റെടുത്ത ഷഹബാസ് നദീമാണ് ഹരിയാനയെ പിടിച്ചുനിര്‍ത്തിയത്. സമര്‍ ക്വാദ്രി മൂന്നും, രാഹുല്‍ ശുക്ല, കൗശല്‍ സിങ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഏഴും രണ്ടാമത്തേതില്‍ നാലും ഉള്‍പ്പെടെ 11 വിക്കറ്റും, ആദ്യത്തേതില്‍ 34 റണ്‍സും നേടിയ ഷഹബാസ് നദീമാണ് കളിയിലെ താരം.

മുംബൈക്ക് മുന്‍തൂക്കം

റായ്‌പൂര്‍: നിലവിലെ ചാമ്പ്യന്‍ മുംബൈ സെമിയോടടുത്ത്. കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലെ ആദ്യ കടമ്പ കടക്കാന്‍ ചാമ്പ്യന്മാര്‍ക്ക് ഒരു ദിവസം അവശേഷിക്കെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൂടി മതി. 232 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സില്‍. ലക്ഷ്യം താണ്ടാന്‍ അവര്‍ക്ക് 111 റണ്‍സ് കൂടി വേണം. സ്‌കോര്‍: മുംബൈ – 294, 217; ഹൈദരാബാദ് – 280, 121/7.

രണ്ടിന് 102 എന്ന നിലയില്‍ ഇന്നലെ രണ്ടാമിന്നിങ്‌സ് തുടങ്ങിയ മുംബൈക്ക് ആദിത്യ താരെയുടെ (57) അര്‍ധശതകമാണ് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചത്. സിദ്ധേഷ് ലാദ് (47), പ്രഫുല്‍ വഗേല (28) തുടങ്ങിയവരും പിന്തുണ നല്‍കി. വലംകൈയന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ അഞ്ചു വിക്കറ്റ് പ്രകടനം വന്‍ ലീഡെന്ന മുംബൈയുടെ സ്വപ്‌നത്തിന് തിരിച്ചടിയായി. 14.2 ഓവറില്‍ 52 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു സിറാജ്. സി.വി. മിലിന്ദ്, ആകാശ് ഭണ്ഡാരി എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.

പത്തോവറില്‍ 28 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ വിജയ് ഗോഹ്‌ലിയുടെ പ്രകടനമാണ് ചെറിയ ലീഡ് പ്രതിരോധിക്കാന്‍ മുംബൈക്ക് കരുത്തായത്. അഭിഷേക് നായര്‍ രണ്ടു വിക്കറ്റെടുത്തു. കൃത്യമായ ഇടവേളയില്‍ വിക്കറ്റെടുക്കാനായി മുംബൈ ബൗളര്‍മാര്‍ക്ക്. 40 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ബി. അനിരുദ്ധിലാണ് ഹൈദരാബാദിന്റെ ശേഷിക്കുന്ന പ്രതീക്ഷ. തന്മയ് അഗര്‍വാള്‍ (29), ഭാവങ്ക സന്ദീപ് (25) എന്നിവരും പൊരുതി.

ഗുജറാത്ത് സെമിയിലേക്ക്

ജയ്‌പൂര്‍: ഒഡീഷക്കെതിരെ വന്‍ ലീഡ് നേടിയ ഗുജറാത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ 64 റണ്‍സ് ലീഡ് നേടിയ ഗുജറാത്ത്, രണ്ടാമിന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സില്‍. ഒരു ദിവസവും രണ്ട് വിക്കറ്റും കൈയിലിരിക്കെ 578 റണ്‍സ് ലീഡായി അവര്‍ക്ക്. ഇതും മറികടക്കാന്‍ അത്ഭുത പ്രകടനം വേണ്ടിവരും ഒഡീഷക്ക്. സ്‌കോര്‍: ഗുജറാത്ത് – 263, 514/8; ഒഡീഷ – 199.

ഓപ്പണര്‍ സമിത് ഗോഹലിന്റെ ഇരട്ട സെഞ്ചുറിയാണ് ഗുജറാത്തിന് വന്‍ ലീഡ് നല്‍കിയത്. 261 റണ്‍സുമായി ക്രീസിലുള്ള ഗോഹലിന് കൂട്ട് ഹാര്‍ദിക് പട്ടേല്‍ (11). മൂന്നാം ദിവസം സെഞ്ചുറി തികച്ച ഗോഹല്‍ 110 റണ്‍സുമായാണ് ഇന്നലെ ബാറ്റിങ് തുടര്‍ന്നത്. എതിര്‍ ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ 555 പന്തില്‍ 33 ഫോറും ഒരു സിക്‌സറും നേടിയിട്ടുണ്ട് ഗോഹല്‍. ഓപ്പണര്‍ കിരിത് പഞ്ചല്‍ (81) രണ്ടാമത്തെ പ്രധാന സ്‌കോറര്‍. നായകന്‍ പാര്‍ഥിവ് പട്ടേല്‍ (40), ഭാര്‍ഗവ് മെറായി (27), മന്‍പ്രീത് ജുനേജ (24) എന്നിവരും പിന്തുണ നല്‍കി. ഒഡീഷക്കായി ധിരാജ് സിങ് അഞ്ചു വിക്കറ്റെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.