ചേര്‍ത്തല: തൊണ്ടയില്‍ ക്യാന്‍സര്‍ പിടിപെട്ട ദളിത് കുടുംബാംഗം ചികിത്സാസഹായം തേടുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11-ാംവാര്‍ഡില്‍ അരീപ്പറമ്പ് നെടിയാപറമ്പ് വീട്ടില്‍ അപ്പുക്കുട്ടന്‍(57) ആണ് ജീവന്‍ രക്ഷിക്കാന്‍ കാരുണ്യമതികളുടെ സഹായം തേടുന്നത്. കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന്റെ തൊണ്ടയില്‍ അര്‍ബുദബാധ ഏതാനും മാസംമുമ്പാണ് കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. ദാരിദ്ര്യം മാത്രം കൈമുതലായ കുടുംബത്തിന് ചികിത്സാച്ചെലവ് വഹിക്കാന്‍ നിവൃത്തിയില്ല. രോഗബാധിതനായതോടെ തൊഴിലെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി അപ്പുക്കുട്ടന്‍. സ്വകാര്യവാഹനത്തിന്റെ ഡ്രൈവറായ ഏകമകന്റെ വരുമാനം മാത്രമാണ് ഇപ്പോഴുള്ളത്. ഒരു വര്‍ഷത്തെയെങ്കിലും തുടര്‍ച്ചയായ ചികിത്സ അനിവാര്യമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ കാരുണ്യമതികളുടെ സഹായമാണ് ഏക പ്രതീക്ഷ. അപ്പുക്കുട്ടന്റെ ഭാര്യ തിലകമ്മയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് ചേര്‍ത്തല സൗത്ത് ശാഖയിലുള്ള അക്കൗണ്ടില്‍ ധനസഹായം എത്തിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന. നമ്പര്‍: 17510100027886. ഐഎഫ്എസ്സി: എഫ്ഡിആര്‍എല്‍ 0001751.
















