കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ചാലാട് ശ്രീമൂകാംബിക ബാലികാ സദനത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഹേമന്തശിബിരത്തിന്റെ ഉദ്ഘാടനം ഗവ.ബ്രണ്ണന്‍ കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.സതീഷ് നിര്‍വ്വഹിച്ചു. യോഗത്തില്‍ മാതൃസമിതി പ്രസിഡണ്ട് സരള ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബാലികാസദനം സെക്രട്ടറി എം.രാജീവന്‍, പ്രോഗ്രാം കണ്‍വീനര്‍ എ.വി.ജയരാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ബാലികാസദനം വൈസ് പ്രസിഡണ്ട് ഷൈമ സൂരജ് സ്വാഗതവും ഷര്‍മിള ഋഷികേശ് നന്ദിയും പറഞ്ഞു.
















