മയ്യഴി: ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന് നേരെ സിപിഎം സംഘത്തിന്റെ അക്രമം. ഗുരുതരമായി പരിക്കേറ്റ ചാലക്കര മുക്കുവന്‍ പറമ്പ് കോളനിക്കടുത്ത് നടന്ന അക്രമത്തില്‍ എകരംപറമ്പത്ത് സനീഷിനാണ് പരിക്കേറ്റത്. തലക്കും കൈകാലുകള്‍ക്കും ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ സനീഷിനെ പള്ളൂര്‍ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറോളം വരുന്ന സിപിഎമ്മുകാരാണ് ഇന്നലെ രാത്രി 7 മണിയോടെ വീട്ടിലേക്ക് വരികയായിരുന്ന സനീഷിനെ അക്രമിച്ചത്. മുക്കുവന്‍പറമ്പ് കോളനിയിലെ ഷംഷി, റിനിത്ത്, അരുണ്‍, നിധിന്‍, നിവിന്‍, ഉന്ന എന്ന മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
















