ശ്രീകണ്ഠപുരം: മലയോരത്തെ വിവിധ മേഖലകളില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ലിറ്റര്‍ കണക്കിന് ചാരായവും വാഷും പിടികൂടി. വാറ്റുപകരണങ്ങള്‍ നശിപ്പിച്ചു. തിരുമേനിക്ക് സമീപം പോക്രിമുക്കിലെ തോടിന്റെ കരയില്‍ നിന്നും 150 ലിറ്റര്‍ വാഷും നിരവധി വാറ്റുപകരണങ്ങളും തളിപ്പറമ്പ് എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കല്ല്യാട് തിരൂരില്‍നിന്നും പത്ത് ലിറ്റര്‍ ചാരായവും നിരവധി ലിറ്റര്‍ വാഷും വാറ്റുപുകരണങ്ങളും ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ കൊശവന്‍ വയലിലെ പി.ശ്രീജിത്ത് (30)നെ അറസ്റ്റ് ചെയ്തു. കൊശവന്‍ വയലിലെ പ്ലാക്കുഴിയില്‍ അജേഷ് ഓടി രക്ഷപ്പെട്ടു.
















