മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും എയ്‌റോ ബ്രിഡ്ജ് എത്തുന്നു. ചൈനയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയിലെത്തിച്ച എയ്‌റോ ബ്രിഡ്ജ് റോഡ് മാര്‍ഗ്ഗം നാളെ രാവിലെ വിമാനത്താവളത്തിലെത്തും. ബുധനാഴ്ച രാത്രി കൊച്ചിയില്‍ നിന്നും പുറപ്പെട്ട എയ്‌റോ ബ്രിഡ്ജ് വഹിച്ചുള്ള കൂറ്റന്‍ ട്രക്ക് ഇന്നലെ കോഴിക്കോടെത്തിയിരുന്നു. കൊച്ചിയിലെ ബോലോര്‍ ലോജിസ്റ്റിക് കമ്പനിയാണ് ചൈനയില്‍ നിന്നും എയ്‌റോ ബ്രിഡ്ജ് എത്തിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് മാസം മുമ്പ് അഴീക്കല്‍ തുറമുഖം വഴിയും എയ്‌റോ ബിഡ്ജുകള്‍ എത്തിച്ചിരുന്നു.
















