കാര്‍ത്തികപുരം: അഖിലഭാരത അയ്യപ്പ സേവാസംഘം കാര്‍ത്തികപുരം ശാഖയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തികപുരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം ഇന്ന് സമാപിക്കും. 16ന് കൊടിയേറിയ ഉത്സവത്തോടനുബന്ധച്ച് വിശേഷാല്‍പൂജകളും ഭജന, കലവറ നിറക്കല്‍ ഘോഷയാത്ര, ഗണപതിഹോമം, അയ്യപ്പപൂജ, ദീപാരാധന, ശാസ്താ പൂജ എന്നിവക്കു പുറമെ ചാക്യാര്‍കൂത്ത്, നൃത്തനൃത്യങ്ങള്‍, ഓട്ടന്‍തുള്ളല്‍, ഗാനമേള എന്നിവനടന്നു. മലയോര കുടിയേറ്റ മേഖലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കാര്‍ത്തികപുരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. 1966 മുതല്‍ 2007 വരെ ഭജനമഠമായി പ്രവര്‍ത്തിച്ചുവന്ന ഇവിടെ 2007 ജൂലൈ 12നാണ് ധര്‍മ്മശാസ്താവ്, ഗണപതി എന്നീ ദേവതകളുടെ പ്രതിഷ്ഠ നടത്തിയത്. അയ്യപ്പ സേവാ സംഘത്തിന്റെ ജില്ലയിലെ നിത്യപൂജയുള്ളഏക ക്ഷേത്രം കൂടിയാണ് ഇത്. ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പ്തൂരിയാണ് ക്ഷേത്രം തന്ത്രി. ഉത്സവത്തിന് പൂറമെ ശനിയാഴ്ചകളില്‍ ഭാഗവത പാരായണം, വിശേഷാല്‍ പൂജകള്‍, ആയില്യം നാൡ നാഗപൂജ, മണ്ഡലകാലത്ത് എല്ലാ ദിവസവും ഭജന, കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, നവരാത്രി കാലത്ത് സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന, മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തില്‍ പ്രതിഷ്ഠാ ദിനം എന്നിവ ഇവിടെ ആഘോഷിച്ചുവരുന്നു. ഉത്സവത്തോടനുബന്ധിച്ച് നിത്യേന ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്. സമാപന ദിവസമായ ഇന്ന് രാവിലെ 6ന് അഭിഷേക പൂജ, 6.30ന് ഗണപതിഹോമം, 8ന് നവഗ്രഹ ശാന്തിഹോമം, ദേവീ പൂജ, 9ന് അയ്യപ്പ പൂജ, വൈകിട്ട് 5ന് പറയെടുപ്പ് എന്നിവ നടക്കും. 6മണിക്ക് ദീപാരാധന, ദീപസ്തംഭം തെളിയിക്കല്‍, ഭജന, ഗോക്കടവ് ചന്ദ്രശേഖരന്‍ നായരുടെ പ്രഭാഷണം, നൃത്ത സന്ധ്യ, ഗോത്രപ്പെരുമ എന്നിവ നടക്കും. മാവുംതട്ട് ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 5ന് ആരംഭിക്കുന്ന പറയെടുപ്പില്‍ താലപ്പൊലി, നിശ്ചല ദൃശ്യങ്ങള്‍, ചെണ്ടമേളം എന്നിവയുണ്ടായിരിക്കും.
















