പാനൂര്‍: രാജ്യത്തെ പ്രമുഖ യൂനിവേഴ്‌സിറ്റികളിലെയും ദേശീയസംസ്ഥാന സ്ഥാപനങ്ങളിലേയും ബിരുദ, ബിരുദാനന്തര സാധ്യതകള്‍, പ്രവേശന പരീക്ഷകള്‍, എന്നിവ പരിചയപ്പെടുത്തുന്നതിന് വേണ്ടി സൗജന്യ എന്‍ട്രന്‍സ് പരീക്ഷാ ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ദിശ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ ബസ് സ്റ്റാന്റിലെ ദിശ കരിയര്‍ അക്കാദമിയില്‍ വെച്ച് 24 ന് രാവിലെ 10 മണിക്കാണ് സെമിനാര്‍. ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്ന +2, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446760198, 9447709121.
















