Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണം : ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 06:19 pm IST
in Wayanad

കല്‍പ്പറ്റ : ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണമെന്ന് വയനാട് എസ്‌റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്). ജനുവരി നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച് തോട്ടം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുമ്പോള്‍ അവരെ ഇല്ലായ്‌മ ചെയ്യാനാണ് ഉടമകളുടെ ശ്രമം. 16 വര്‍ഷമായി രാജ്യസഭാംഗം എ.പി.അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലാണ് ചെമ്പ്ര എസ്‌റ്റേറ്റ് എന്ന ഫാത്തിമ ഫാംസ്. എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രണ്ട്, ചെമ്പ്ര എന്നീ മൂന്ന് ഡിവിഷനുകളിലായി 800ല്‍പരം ഏക്കര്‍ വരുന്ന തോട്ടം ഒക്‌ടോബര്‍ 27നാണ് അടച്ചുപൂട്ടിയത്. ഇത് എസ്‌റ്റേറ്റിലെ 320 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

എസ്‌റ്റേറ്റ് ഉടമ അബ്ദുള്‍ വഹാബിന്റെ നടപടി അംഗീകരിക്കാനാവില്ല. മുന്നൂറിലധികം തൊഴിലാളികളുള്ള എസ്‌റ്റേറ്റ് അടച്ചുപൂട്ടുന്നത് റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നതിനായാണ്. എസ്‌റ്റേറ്റ് ഭൂമി തുണ്ടംതുണ്ടമാക്കി മാറ്റുകയും കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുപ്പിക്കാനുമാണ് കമ്പനിയുടെ ശ്രമം. എസ്‌റ്റേറ്റില്‍ നിന്നും നിര്‍ബന്ധിത വിആര്‍എസിന് നോട്ടീസ് നല്‍കി തൊഴിലാളികളെ മാനസികമായി മടുപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് എസ്‌റ്റേറ്റ് പൂട്ടിയത്. എത്രയും പെട്ടന്ന് തോട്ടം തുറന്നുപ്രവര്‍ത്തിപ്പിക്കണം.

എസ്‌റ്റേറ്റ് ലോക്കൗട്ട് ചെയ്യുന്ന വിവരം തൊഴിലാളികളെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളെയും അറിയിച്ചിരുന്നില്ല. ആറാഴ്ചയ്‌ക്ക് മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് നിയമം. അനിശ്ചിതകാല സമരം, തോട്ടം നടത്താന്‍ കഴിയാത്തവിധം തൊഴിലാളികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങി തക്കതായ കാരണങ്ങളും ലോക്കൗട്ട് പ്രഖ്യാപനത്തിനു ആവശ്യമാണ്. എന്നാല്‍ തൊഴിലാളികള്‍ സമരം ചെയ്തുവെന്ന തെറ്റായ കാരണം പറഞ്ഞാണ് ചെമ്പ്ര എസ്‌റ്റേറ്റ് അടച്ചുപൂട്ടിയത്. പ്രശ്‌നപരിഹാരത്തിനു മാനേജ്‌മെന്റ് തയാറാകുന്നില്ല. ജില്ലാ ലേബര്‍ ഓഫീസര്‍ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗത്തി ല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ് തോട്ടത്തിന്റെ പ്രവര്‍ത്തനം. തോട്ടം വേണ്ടവിധം പരിപാലിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല. ഇത് വരവും ചെലവും തമ്മിലുള്ള പൊതുത്തമില്ലായ്‌മയ്‌ക്ക് കാരണമായിട്ടുണ്ട്. തൊഴിലാളികളുടെ 2014:15 ലെ ബോണസും മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നില്ല. ശമ്പളവും ലഭിക്കാതായതോടെ തൊഴിലാളികള്‍ സെപ്റ്റംബറില്‍ സമരം ആരംഭിച്ചു. പ്രശ്‌നം ഇതേമാസം 25ന് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സ്ഥാപനത്തിന്റെ നിലനില്‍പ്പ് കണക്കിലെടുത്താണ് ശമ്പളവും ബോണസും നല്‍കാതിരുന്നിട്ടും ശക്തമായ പ്രക്ഷോഭം നടത്താതിരുന്നത്. 25 ലെ ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് ബോണസും ശമ്പളവും വിതരണം ചെയ്തതോടെ തോട്ടത്തില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായുള്ള സൗഹൃദാന്തരീക്ഷം സംജാതമായതാണ്. എന്നാല്‍ ഒക്ടോബറില്‍ വീണ്ടും ശമ്പളം മുടങ്ങി. താത്പര്യമുള്ള തൊഴിലാളികള്‍ക്ക് വിആര്‍എസ് എടുക്കാമെന്ന അറിയിപ്പും ഉണ്ടായി. സ്വയം വിമരിക്കലിനു പാക്കേജ് ഉണ്ടെന്ന് പറഞ്ഞെങ്കിലും എന്തൊക്കെയാണ് അതിലുള്ളതെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വിരമിക്കല്‍ പദ്ധതിയുമായി തൊഴിലാളികള്‍ സഹകരിച്ചില്ല. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശിയാണ് പ്രശ്‌നപരിഹാരത്തിന് തടസം. തോട്ടം എത്രയും പെട്ടന്ന് തുറന്നുപ്രവര്‍ത്തിക്കുകയും അതിനുശേഷം തുടര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിച്ചുമുന്നോട്ടുപോവുകയുമാണ് ഏക മാര്‍ഗ്ഗമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.മുരളീധരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.