Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നഗരത്തെ മുള്‍മുനയില്‍നിര്‍ത്തി പോലീസ് നരനായാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 10:45 pm IST
inKottayam

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐക്കാര്‍ നടത്തിയ ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നരനായാട്ട്.

പോലീസ് നടപടി നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്‌ത്തി. ഇന്നലെ രാവിലെ 11മണിയോടെ തിരുനക്കരയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. മാര്‍ച്ച് കളക്ടറേറ്റിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഒരുഗേറ്റില്‍ മാത്രം ബാരിക്കേഡുകള്‍വച്ച് ഉപരോധം തീര്‍ത്ത പോലീസ് മറ്റ് ഗേറ്റുകളില്‍ മതിയായ സുരക്ഷ ഒരുക്കിയിരുന്നില്ല.

പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ സ്വാഭാവികമായും തുറന്ന്കിടന്ന മറ്റ് ഗേറ്റിലേക്ക് നീങ്ങി. ഇതിനിടെ കളക്ടറേറ്റ് വളപ്പില്‍ നിന്നും പ്രകടനക്കാര്‍ക്ക് നേരെ കല്ലേറുണ്ടായി. ഗേറ്റിലെത്തി പ്രതിഷേധം പ്രകടിപ്പിക്കുന്നതിനിടെ പോലീസും പ്രകടനക്കാര്‍ക്ക് നേരെ തിരിഞ്ഞു. ഇതിനിടയില്‍ പോലീസിനു നേരെയും പ്രകടനക്കാര്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇതോടെ പോലീസുകാര്‍ ബഹുജനമാര്‍ച്ചില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ തിരിഞ്ഞു.

പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പിന്തിരിഞ്ഞ് ഓടുന്നതിനിടെ റോഡില്‍വീണവരെപ്പോലും പോലീസ് വെറുതെ വിട്ടില്ല. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടാകുന്നത് കണ്ട് പിന്തിരിപ്പിക്കാനെത്തിയ ബിജെപി ജില്ലാ നേതാക്കളെയും പോലീസ് വളഞ്ഞിട്ട് തല്ലി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, കര്‍ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.നാരായണന്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി.പി.മുകേഷ്, മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി ആശ അജികുമാര്‍, ടീച്ചേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനര്‍ ദേവകിടീച്ചര്‍, ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പുഷ്പലത, മഹിളാമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് രമ അടക്കം പതിനൊന്നോളം പേര്‍ക്കാണ് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.

പോലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ ജനംടിവി റിപ്പോര്‍ട്ടര്‍ ശ്രീജിത്തിന് ശ്വാസതടസ്സം ഉണ്ടായി. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ നേതാക്കളായ എന്‍.ഹരി, ലിജിന്‍ലാല്‍, അഖില്‍ രവീന്ദ്രന്‍, ആശാ അജികുമാര്‍ തുടങ്ങിയവര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. വനിതാനേതാക്കളായ ദേവകി ടീച്ചര്‍ പരിപ്പ് മെഡികെയര്‍ ആശുപത്രിയിലും, പുഷ്പലത കാരിത്താസ് ആശുപത്രിയിലുമാണ് ചികിത്സതേടിയത്.

പ്രവര്‍ത്തകര്‍ പിരിഞ്ഞ്‌പോയിട്ടും പോലീസ് കളക്ടറേറ്റിന് മുന്നിലെ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിലകൊണ്ടു. പിന്നീട് അതുവഴി കടന്നുപോയ സംഘപരിവാര്‍ പ്രവര്‍ത്തകരെയും മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മനു, ശ്രീനിവാസന്‍, സുമേഷ്, ജിഷ്ണു, അരുണ്‍ജിത്ത്, ഷൈജു തുടങ്ങിയ ആറോളം പേരെ കയ്യില്‍ കെട്ടിയിരുന്ന രാഖി നോക്കി പലയിടങ്ങളില്‍നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തൊട്ടാകെ പരിധിയില്ലാതെ ദളിത് പീഡനങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും ഭരണകൂടം ലാഘവബുദ്ധിയോടെ ഇതിനെക്കാണുകയും പീഡനങ്ങളെ പ്രതിരോധിക്കാതെ പ്രോത്സാഹിപ്പിക്കുകയും ദളിത് പീഡനങ്ങളെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കളക്ടറേറ്റിന് മുന്നില്‍ നടന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബഹുജനമാര്‍ച്ചിന് നേരെ അക്രമം അഴിച്ചുവിടുന്നതിനിടെ ഡിവൈഎസ്പി അജിത്തിനടക്കം നാലുപോലീസുമാര്‍ക്കും പരിക്കേറ്റു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.