Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാരണവര്‍ അരങ്ങൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 09:49 pm IST
inEntertainment

തിരുവനന്തപുരം: കലയും കാര്‍ക്കശ്യവും ലാളിത്യവും ഒരു പോലെ കോര്‍ത്തിണക്കിയതായിരുന്നു ജഗന്നാഥവര്‍മ്മയുടെ വ്യക്തി ജീവിതവും കലാജീവിതവും. കാരണവര്‍ സ്ഥാനത്തായിരുന്നു മിക്കവാറും സിനികളിലെ വേഷമെങ്കിലും ജഡ്ജിയുടെയും വികാരിയുടെയും രാഷ്‌ട്രീയക്കാരന്റെയും വേഷങ്ങളും തനിക്ക് നന്നേ തിളങ്ങുന്നതെന്ന് ജഗന്നാഥവര്‍മ്മ അഭ്രപാളികളില്‍ തെളിയിച്ചിരുന്നു.

ഇന്റര്‍മീഡിയറ്റ് പഠനത്തിനു ശേഷം സുവോളജിയില്‍ ബിരുദം നേടിയെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത് പോലീസ് ഓഫീസര്‍ പദവിയില്‍. ട്രെയിനിംഗ് കേന്ദ്രങ്ങളിലായിരുന്നു ജോലി.

കര്‍ക്കശക്കാരനായ പരീശീലകനായിരുന്നു വര്‍മ്മ. എന്നാലും തന്റെ കലാപാടവം ട്രെയിനിംഗ് ക്യാമ്പുകളില്‍ പ്രകടമാക്കാന്‍ ജഗന്നാഥവര്‍മ്മ സമയം കണ്ടെത്തിയിരുന്നു. പരിശീലകനില്‍ നിന്നു കലാകാരനാകുന്ന കാഴ്ചയാണ് ട്രെയിനികള്‍ പലപ്പോഴും വര്‍മ്മയില്‍ കണ്ടിരുന്നത്. പാസിംഗ് ഔട്ട് പരേഡ് നടക്കുന്ന ദിവസം വര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു നാടകം ക്യാമ്പില്‍ അവതരിപ്പിക്കാനുണ്ടാകും. പരിശീലനത്തിനെത്തിയ പോലീസൂകാരെയും കൂട്ടിയായിരിക്കും നാടക അവതരണം.

പതിനാലാം വയസ്സില്‍ കഥകളി പഠനം. പള്ളിപ്പുറം ഗോപാലന്‍നായരുടെ ശിഷണത്തിലായിരുന്നു പഠനം. തുടര്‍ന്ന് വിവിധ കലാകാരന്‍മാരോടൊപ്പം നിരവധി വേദികളില്‍ കൈരളിയുടെ തനതുകല ആട്ടവിളക്കിനു മുന്നില്‍ ആടിത്തകര്‍ത്തു. സ്ത്രീവേഷങ്ങളായിരുന്നു കൂടുതല്‍ വേദികളിലും വര്‍മ്മ അവതരിപ്പിച്ചത്.

കലാരംഗത്തേക്കുള്ള വര്‍മ്മയുടെ രംഗപ്രവേശം നാടക നടന്റെ വേഷത്തിലായിരുന്നു. സ്‌കൂള്‍ ക്ലാസ്സില്‍ ഗാന്ധിജയന്തി എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് സ്‌കൂള്‍ – കോളേജ് തലങ്ങളില്‍ നിരവധി നാടകങ്ങളില്‍ വേഷമിട്ടു. ഒപ്പം കഥകളിയെ കൂടെ കൂട്ടാനും വര്‍മ്മ മറന്നില്ല. എസ്‌ഐ ആയി സര്‍വ്വീസില്‍ തുടരവെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം.

1978 ല്‍ എ. ഭീംസിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. നക്ഷത്രങ്ങളേ സാക്ഷി, അന്തഃപ്പുരം, ശ്രീകൃഷ്ണപ്പരുന്ത്, നഖഷതങ്ങള്‍, ന്യൂഡല്‍ഹി നരസിംഹം, ആറാം തമ്പുരാന്‍, ലേലം പത്രം തുടങ്ങിയവ ജഗന്നാഥവര്‍മ്മയുടെ ഹിറ്റ് ചിത്രങ്ങളായിരുന്നു.

ആറാംതമ്പുരാനിലെ അപ്പന്റെ വേഷവും ലേലത്തിലെ വികാരിയുടെ വേഷവും ചലച്ചിത്ര ആസ്വാദകര്‍ ഒരിക്കലും മറക്കില്ല. ആറാംതമ്പുരാനില്‍ അത്രപ്രാധാന്യമുള്ള വേഷമല്ലെങ്കിലും വര്‍മ്മയുടെ ഡയലോഗ് സിനിമാസ്വാദകരുടെ ഇടയില്‍ അദ്ദേഹത്തെ മുന്‍നിരയില്‍ എത്തിച്ചു. ‘ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും’ എന്ന് പറഞ്ഞുകൊണ്ടുള്ള ഡയലോഗും ചിരിയും ഇന്നും സിനിമാസ്വാദകര്‍ക്കിടയില്‍ സജീവമാണ്. ലേലത്തിലെ തിരുമേനിയും മലയാളികള്‍ക്ക് മറക്കാനാകില്ല. ന്യൂഡെല്‍ഹിയിലെ പണിക്കരെന്ന് രാഷ്‌ട്രീയക്കാരനും നഖഷതങ്ങളിലെ കാരണവരും വര്‍മ്മയെ എക്കാലവും ഓര്‍മ്മിപ്പിക്കുന്ന വേഷങ്ങളായിരുന്നു.പത്രത്തിലെ പത്രാധിപരും വളരെയേറെ ശ്രദ്ധേയം.

ടിവി സീരിയലുകളിലും ജഗന്നാഥവര്‍മ്മ സജീവമായിരുന്നു. 1994 ല്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി സര്‍വ്വീസില്‍ നിന്നു വിരമിച്ചു. ഇതിനു ശേഷമാണ് സീരിയലുകളില്‍ സജീവ സാന്നിധ്യമായത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജ്വാലയായി, മാനസി എന്നീ സീരിയലുകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വാമി അയ്യപ്പന്‍, കടമറ്റത്ത് കത്തനാര്‍ എന്നീ സീരിയലുകളിലും അഭിനയിച്ചു.

സിനിമയിലൂടെയും കഥകളിയിലൂടെയും പ്രശസ്തനായ ജഗന്നാഥവര്‍മ്മ തായമ്പകയിലും തന്റ കഴിവു തെളിയിച്ചു. 75-ാം വയസ്സില്‍ പ്രായം മറന്ന് തായമ്പക അഭ്യസിച്ചു.ചെണ്ടവിദ്വാന്‍ കണ്ടനല്ലൂര്‍ ഉണ്ണികൃഷ്ണനായിരുന്ന ഗുരു. നിരവധി വേദികളില്‍ തായമ്പക പ്രമാണിയായി. ഇന്ന് തിരുവനന്തപുരത്ത് ഇടവ വാറുവിളാകം ക്ഷേത്രത്തില്‍ ജഗന്നാഥവര്‍മ്മയുടെയുടെയും മകന്‍ മനുവര്‍മ്മയുടെയും നേതൃത്വത്തില്‍ തായമ്പക നടക്കാനിരിക്കെയാണ് മേളപ്പെരുക്കത്തിന് നില്‍ക്കാതെ ഇനിയൊരിക്കലും അരങ്ങിലേക്കില്ലാതെ അപ്രതീക്ഷതമായി മേളപ്രമാണിയുടെ മടക്കയാത്ര.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

Entertainment

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.