മാവേലിക്കര: വീടുപണിയുടെ മേല്‍ക്കൂരയുടെ കഴുക്കോല്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നട്ടെല്ല് തകര്‍ന്ന വി.ജി. രവീന്ദ്രന്‍ (62) ദുരിതത്തില്‍. ചെട്ടികുളങ്ങര ഈരേഴ വടക്ക് രത്‌നവിലാസത്തില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ് രവീന്ദ്രനും ഭാര്യ ദേവികിയമ്മയും.
രണ്ടു വര്‍ഷത്തോളം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രവീന്ദ്രന്‍. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സയില്‍ ഒരു മാസം കിടക്കേണ്ടിവന്നു. തുടര്‍ന്ന് ഒരു മൈനര്‍ ഓപ്പറേഷന് വിധേയനായി.
രവീന്ദ്രന് എഴുന്നേറ്റ് നടക്കണെമെങ്കില്‍ നട്ടെല്ലിന് ഒരു മേജര്‍ ഓപ്പറേഷന്‍ വേണ്ടിവരും. അതിന് മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഇപ്പോള്‍ മറ്റു വീടുകളില്‍ ജോലിക്ക് പോകുന്ന ദേവകിയമ്മയ്‌ക്ക് മാസശമ്പളമായി ലഭിക്കുന്നത് 1,500 രൂപാ മാത്രമാണ് വരുമാനം. ഓപ്പറേഷന് കനിവുള്ളവര്‍ കനിഞ്ഞാല്‍ മാത്രമേ രവീന്ദ്രന്‍ രക്ഷപെടുകയുള്ളു.
എസ്ബിറ്റി ചെട്ടുകുളങ്ങര ബ്രാഞ്ചിലെ ദേവകിയമ്മയുടെ അക്കൗണ്ട് നമ്പര്‍: 67234220149. ഐഎഫ്എസ്‌സി: എസ്ബിറ്റി ആര്‍. 0000934. രവീന്ദ്രന്റെ മൊബൈല്‍ നമ്പര്‍. 90485 30717.
















