ആലപ്പുഴ: അഞ്ചാമത് റവന്യൂ ജില്ലാ സാഹിത്യോത്സവവും ശില്പശാലയും 23, 24 തീയതികളില്‍ ലജ്‌നത്തുല്‍ മുഹമ്മദീയ എച്ച്എസ്എസില്‍ നടക്കും. ജില്ലയിലെ 11 സബ്ജില്ലകളില്‍ നിന്നായി 300ഓളം കുട്ടികള്‍ പങ്കെടുക്കും. യുപി, എച്ച്എസ് വിഭാഗങ്ങള്‍ക്കായി കഥാരചന, കവിതാരചന, കാവ്യാലാപനം, നാടന്‍പാട്ട്, ചിത്രരചന, പുസ്തകചര്‍ച്ച, നാടകം എന്നിവയിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. 23ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് ലഹരി വിമുക്ത കേരളം സന്ദേശവുമായി പാവനാടകവും നടക്കുമെന്ന് ഡിഡിഇ വി. അശോകന്‍, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ എ. സിദ്ദിഖ്, ശ്രീലേഖാ മനോജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















