ആലപ്പുഴ: നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണ്ണമായി ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശ്ശിക ഡിആര്‍ അനുവദിക്കുക, പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുക, സര്‍വ്വീസ് പുനഃക്രമീകരണം ചെയ്തു കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി പെന്‍ ഷന്‍കാര്‍ കഴിഞ്ഞ അഞ്ചിന് ആരംഭിച്ച സമരപരിപാടികള്‍ ഇന്ന് 17-ാം ദിവസത്തിലേക്ക് കടന്നു. കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് പടിക്കലും എല്ലാ ഡിപ്പോകള്‍ക്കു മുമ്പിലും തുടരുന്ന സമരത്തിന്റെ ഭാഗമായാണ് ആലപ്പുഴ ഡിപ്പോയുടെ മുന്നിലും സമരം നടക്കുന്നത്.
ഇന്നലെ നടന്ന ധര്‍ണ്ണാ സമരം കെഎസ്എസ്പിയു ജില്ലാ ട്രഷറര്‍ കെ. സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്നത്തെ ധര്‍ണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും.
















