പിലാത്തറ: ഭാരതീയ സംസ്‌കൃതപ്രചാരസഭയുടെ കീഴില്‍ പിലാത്തറയിലുള്ള സംസ്‌കൃത കോളേജില്‍ 25 മുതല്‍ 10 ദിവസത്തേക്ക് സംസ്‌കൃതഭാഷയില്‍ വെക്കേഷന്‍ ക്ലാസുകള്‍ നടത്തുന്നു. രാവിലെ 10 മണി മുതല്‍ രണ്ടു മണിക്കൂറാണ് പഠനസമയം. പ്രായഭേദമന്യേ പങ്കെടുക്കാവുന്നതാണെന്ന് സംസ്‌കൃതപ്രചാരസഭ സെക്രട്ടറി പി.നാരായണന്‍കുട്ടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സംസ്‌കൃത കോളേജ് പ്രിന്‍സിപ്പാളിനെ 9446537674 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പിലാത്തറ ബിഎസ്എംവി സംസ്‌കൃത കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് കെ.കേശവന്‍ അധ്യക്ഷത വഹിച്ചു. എം.പി.ബാലന്‍, എസ്.പി.പരമേശ്വരന്‍, ബി.പി.രാജു, രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു. എസ്.കെ.കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കോളേജ് പ്രിന്‍സിപ്പാള്‍ ജയലക്ഷ്മി നന്ദിയും പറഞ്ഞു.
















