Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിയും കാര്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:32 pm IST
inSports

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ ഞായറാഴ്ച രാത്രി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കൊടിയിറങ്ങി. ആദ്യമായി കിരീടം നേടാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹങ്ങളെ ഷൂട്ടൗട്ടില്‍ തല്ലിക്കെടുത്തി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കിരീടം ഉയര്‍ത്തുകയും ചെയ്തു. മൂന്നു വയസ്സ് മാത്രമായ ഐഎസ്എല്ലില്‍ അവരുടെ രണ്ടാം കിരീടം. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതിനാലാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന കിക്കെടുത്ത സെഡ്രിക് ഹെങ്ബര്‍ട്ടിന്റെ ഷോട്ട് കാലുകൊണ്ട് തടുത്തിട്ട് ഇന്ത്യന്‍ ഗോളി ദേബ്ജിത് മജുംദാര്‍ കൊല്‍ക്കത്തയുടെ ഹീറോയുമായി.

എന്നാല്‍ ഫൈനല്‍ പോരാട്ടം ശരാശരി നിലവാരത്തിലേക്കു പോലും ഉയര്‍ന്നില്ല എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. സ്‌റ്റേഡിയത്തിലെത്തിയ അരലക്ഷത്തിലേറെ ആരാധകര്‍ക്ക് നല്ലൊരു മുഹൂര്‍ത്തം പോലും നല്‍കാന്‍ കഴിയാതെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ കളിച്ചത്. ഇരുടീമുകളും പ്രതിരോധ ഗെയിം കളിക്കുകയും ചെയ്തതോടെ കളി പലപ്പോഴും വിരസമാവുകയും ചെയ്തു. രണ്ടര മാസം നീണ്ട ഫുട്‌ബോള്‍ മാമാങ്കത്തില്‍ ലോകോത്തരമായ ചില മത്സരങ്ങളും ഗോളുകളും കാണാന്‍ കഴിഞ്ഞു.

ഈ വര്‍ഷം മൂന്ന് ഹാട്രിക്കുകള്‍ ഉള്‍പ്പെടെ 61 കളികളില്‍ നിന്ന് 145 ഗോളുകളാണ് പിറന്നത്. ബ്ലാസ്‌റ്റേഴ്‌സിനെതിരെ മുംബൈയുടെ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്‌സിയുടെ ഡുഡു, എഫ്‌സി ഗോവക്കെതിരെ ഡൈനാമോസിന്റെ മാഴ്‌സെലീഞ്ഞോ എന്നിവരാണ് ഇത്തവണത്തെ ഹാട്രിക്കിന് അവകാശികള്‍. കഴിഞ്ഞ വര്‍ഷം ഇത്രയും കളികളില്‍ നിന്ന് എട്ട് ഹാട്രിക്ക് ഉള്‍പ്പെടെ 186 ഗോളുകളാണ് പിറന്നത്.

ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരം എഫ്‌സി ഗോവ-ചെന്നൈയിന്‍ എഫ്‌സി പോരാട്ടമായിരുന്നു. ഡിസംബര്‍ ഒന്നിന് ഫട്ടോര്‍ദയില്‍ നടന്ന മത്സരത്തില്‍ 9 ഗോളുകളാണ് ഉണ്ടായത്. ഏറ്റവും മികച്ച ഹോം ഗ്രൗണ്ട് വിജയം മുംബൈ സിറ്റി എഫ്‌സിക്ക്. നവംബര്‍ 19ന് ബ്ലാസ്‌റ്റേഴ്‌സിനെതിരെ 5-0. എവേ മത്സരത്തില്‍ ഏറ്റവും മികച്ച വിജയം നേടിയത് ദല്‍ഹി ഡൈനാമോസ്. ഒക്ടോബര്‍ ആറിന് നടന്ന കൡയില്‍ 3-1നായിരുന്നു ചെന്നൈയിനെതിരെ ദല്‍ഹിയുടെ വിജയം.

ഏറ്റവും കൂടുതല്‍ കാണികള്‍ സ്‌റ്റേഡിയത്തിലെത്തി കണ്ട മത്സരം കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സും ദല്‍ഹി ഡൈനാമോസും തമ്മില്‍ ഒക്ടോബര്‍ 9ന് നടന്നത് എന്നാണ് ഔദ്യോഗിക കണക്ക്. 54,913 പേരാണ് അന്ന് സ്‌റ്റേഡിയത്തിലെത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിനേക്കാളൊക്കെ എത്രയോ അധികമാണ് ഡൈനാമോസുമായുള്ള ആദ്യപാദ സെമിക്കും അത്‌ലറ്റികോക്കെതിരായ ഫൈനലിനും സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഫിഫയുടെ നിര്‍ദ്ദേശാനുസരണം നടക്കുന്ന ടൂര്‍ണമെന്റായതിനാലാണ് കാണികളുടെ എണ്ണത്തില്‍ സംഘാടകര്‍ക്ക് കള്ളക്കണക്ക് അവതരിപ്പിക്കേണ്ടി വന്നത് എന്നാണ് പിന്നാമ്പുറ സംസാരം. ഫിഫയുടെ കണക്കു പ്രകാരം 55,000മാണ് സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി. ഒമ്പത് കളികളിലായി കൊച്ചി സ്‌റ്റേഡിയത്തില്‍ വന്ന് ആരാധകര്‍ കാല്‍പ്പന്തുകളി കണ്ടത് ഔദ്യോഗിക കണക്കുപ്രകാരം 444,087 പേര്‍.

പ്രാഥമിക റൗണ്ടില്‍ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന ബഹുമതി ദല്‍ഹി ഡൈനാമോസിന്. 14 കളികളില്‍ നിന്ന് 27 എണ്ണം. രണ്ട് സെമിയും കൂടി ചേരുമ്പോള്‍ 16 കളികളില്‍ 29 എണ്ണം. വഴങ്ങിയത് ആകെ 18. ഏറ്റവും കുറച്ച് ഗോള്‍’വഴങ്ങിയത് മുംബൈ സിറ്റി. 8 എണ്ണം. കൂടുതല്‍ വഴങ്ങിയത് ചെന്നൈയിനും ഗോവയും. 25 വീതം.

ടൂര്‍ണമെന്റില്‍ 15 കളികളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ ദല്‍ഹി ഡൈനാമോസിന്റെ മാഴ്‌സെലീഞ്ഞോ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ഒപ്പം അഞ്ച് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. 14 കളികളില്‍ നിന്ന് 7 എണ്ണം നേടിയ കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളില്‍ ടോപ്‌സ്‌കോറര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സി.കെ. വിനീത്. ഒമ്പത് കളികൡനിന്ന് അഞ്ച്‌ഗോളുകള്‍.

ഹീറോ ഓഫ് ദി ലീഗ് ബഹുമതി ദല്‍ഹിഡൈനാമോസിന്റെ ഫ്രഞ്ച് സൂപ്പര്‍താരം ഫ്‌ളോറന്റ് മലൂദക്കും ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം മുംബൈസിറ്റിയുടെ അമരിന്ദര്‍ സിങ്ങിനും എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് ചെന്നൈയിന്‍ എഫ്‌സിയൂടെ ജെറി ലാല്‍റിന്‍സുവാലക്കും ഫിറ്റസ്റ്റ് പ്ലയര്‍ ഓഫ് ലീഗ് ബഹുമതി അത്‌ലറ്റികോയുടെ ബോര്‍ജ ഫെര്‍ണാണ്ടസും സ്വന്തമാക്കി. ഫെയര്‍ പ്ലേ അവാര്‍ഡ് ചെന്നൈയിന്‍ എഫ്‌സിക്കാണ്.

ഇനി അല്പം പിന്നാമ്പുറം… ഐഎസ്എല്‍ മൂന്നാം സീസണും ഉജ്ജ്വലമായി സമാപിച്ചുവെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്, അല്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതുകൊണ്ട് എന്തു നേട്ടമുണ്ടായി എന്നതിനെക്കുറിച്ച് ചിന്തിക്കണം. ലോകപ്രസിദ്ധരായ കുറച്ചു താരങ്ങള്‍ക്കൊപ്പം കുറച്ചു മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം പ്രത്യേകിച്ച് ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു ഗുണവുമുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതിന് ഐഎസ്എല്ലിലെ ചില കോച്ചുമാരുടെ പ്രതികരണം തന്നെ സാക്ഷി. ഐഎസ്എല്ലില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളെ അണിനിരത്തി ഒരു ടീമുണ്ടാക്കി ലോക റാങ്കില്‍ 100ന് മുകളിലുള്ള ഏതെങ്കിലും ഒരു ടീമിനോട് കളിച്ചാല്‍ ഇതിന് വ്യക്തമായ ഉത്തരം കിട്ടും.

രണ്ടര മാസം കൊണ്ട് അവസാനിക്കുന്ന ലീഗിന് പകരം യൂറോപ്യന്‍ ലീഗുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ 10 മാസമെങ്കിലും നീളുന്നതായിരിക്കണം ടൂര്‍ണമെന്റ്. ഇതിന് എട്ട് ടീമുകളുടെ പങ്കാളിത്തം മാത്രം പോരാ. 16 ടീമുകളെങ്കിലും വേണം. ഒപ്പം കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമില്‍ അവസരം ഉറപ്പുവരുത്തുകയും വേണം. ഇപ്പോള്‍ ആദ്യ ഇലവനില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് കളിക്കാന്‍ അവസരം ലഭിക്കുന്നത്.

ഇത് മാറി ആറോ ഏഴോ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ അവസരം നല്‍കണം. പിന്നെ കളിക്കളത്തില്‍ നിന്നു വിരമിച്ച മുന്‍ ലോക സൂപ്പര്‍ താരങ്ങള്‍ക്കു പുറമെ ഇപ്പോള്‍ യൂറോപ്പിലെ പ്രമുഖ ലീഗുകൡ കളിക്കുന്ന വിദേശതാരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം തയ്യാറാകണം. എങ്കിലേ ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണമുണ്ടാകൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

Gulf

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.