കളഭമ ഹോത്സവം നടക്കുന്ന തകഴി ക്ഷേത്രത്തില്‍
ശീവേലി പ്രദക്ഷിണപാതയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം
തകഴി: തകഴി ക്ഷേത്രത്തില്‍ കളഭ മഹോത്സവം തടസ്സപ്പെടുത്തി ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വിവാദമാകുന്നു. പ്രദക്ഷിണ പാതയില്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണമാണ് നടക്കുന്നത്. കളഭമഹോത്സവത്തിന്റെ ഭാഗായി ദിവസവും വിളക്കിന് പ്രദക്ഷിണമുണ്ട്. ഈ പ്രദക്ഷിണ വഴിയില്‍ കയറു കെട്ടി തടസ്സപ്പെടുത്തിയാണ് പാതയുടെകോണ്‍ക്രീറ്റ് നിര്‍മ്മാണം നടക്കുന്നത്. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എഇയോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഭക്തരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചത്.
















