ലഖ്‌നൗ: ഒന്നര പതിറ്റാണ്ടിനു ശേഷം ജൂനിയര്‍ ഹോക്കിയിലെ ലോക കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി. 2001ല്‍ ഓസ്‌ട്രേലിയയിലാണ് അവസാനമായി കിരീടമുയര്‍ത്തിയത്.
ലഖ്‌നൗവില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ, എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ്ങിലൂടെ മുന്നില്‍. 22ാം മിനിറ്റില്‍ സിമ്രന്‍ജീത് സിങ് ലീഡുയര്‍ത്തി. കളിയുടെ അവസാന മിനിറ്റില്‍ ഫാബ്രിസ് വാന്‍ ബൊക്കായ്ജിക്ക് ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി. ഗോള്‍കീപ്പര്‍ വികാസ് ദഹിയയുടെ തകര്‍പ്പന്‍ പ്രകടനവും നിര്‍ണായകം. ഗുര്‍ജന്‍ സിങ്ങാണ് കളിയിലെ താരം.
2001ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യ, അവസാനം കിരീടമുയര്‍ത്തിയത്. അതിനു ശേഷം ഫൈനലിലെത്താന്‍ പോലുമായിട്ടില്ല. 1997ല്‍ ഫൈനലിലെത്തിയത് മുന്‍പത്തെ മികച്ച നേട്ടം.
ഓസ്‌ട്രേലിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ജര്‍മനി മൂന്നാം സ്ഥാനം നേടി. സ്‌പെയിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കി അര്‍ജന്റീന അഞ്ചാം സ്ഥാത്ത്. ഇംഗ്ലണ്ടിനെ 6-2ന് മുക്കി നെതര്‍ലന്‍ഡ്‌സ് ഏഴാം സ്ഥാനം നേടി. ജേതാക്കളായ ഇന്ത്യന്‍ ടീമിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹം.
















