Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പകവീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 09:54 pm IST
inSports

കൊച്ചി: അറബിക്കടലിന്റെ റാണിക്ക് ഇന്ന് കാല്‍പ്പന്തുകളിെകാണ്ട് ആറാട്ട്. ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ ൈഫനല്‍ പോരാട്ടമാണ് ഇന്ന് അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ മടിത്തട്ടില്‍ അരങ്ങേറുന്നത്. മഞ്ഞക്കടല്‍ കൊണ്ട് ആരവംതീര്‍ക്കാനായി ആരാധകരും ഒരുങ്ങിക്കഴിഞ്ഞു.

ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടാനിറങ്ങുന്നതോെട രണ്ടര മാസക്കാലം നീണ്ട കാല്‍പ്പന്തുകളി മാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങും. മൂന്നുവര്‍ഷത്തെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മിലുള്ള രണ്ടാം ഫൈനലാണ് ഇത്തവണത്തേത്. 2014ലെ ആദ്യ സീസണില്‍ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പകരക്കാരനായി കളത്തിലെത്തിയ മുഹമ്മദ് റഫീഖ് നേടിയ ഏക ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് അത്‌ലറ്റികോ കിരീടം നേടിയിരുന്നു. ആ പരാജയത്തിന് പകരം വീട്ടി കിരീടത്തില്‍ മുത്തമിടുക എന്നതാണ് വിനീതിന്റെയും കൂട്ടരുടെയും സ്വപ്‌നം.

മൂന്നാം സീസണില്‍ ആരായിരിക്കും ചാമ്പ്യന്മാര്‍. കൊല്‍ക്കത്ത രണ്ടാം കിരീടം നേടുമോ, അതോ കേരളത്തിന്റെ കൊമ്പന്മാര്‍ ആദ്യമായി കിരീടത്തില്‍ മുത്തമിടുമോ എന്നും ഇന്ന് അറിയാം. രാത്രി 7ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഫൈനല്‍ കിക്കോഫ്. ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളുടെ ടീമുകളാണ് ഇന്നത്തെ ഫൈനലില്‍ കൊമ്പുകോര്‍ക്കുക. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബ്ലാസ്‌റ്റേഴ്‌സ് ഉടമയാകുമ്പോള്‍ കൊല്‍ക്കത്തയുടെ ഉടമസ്ഥന്‍ ബംഗാള്‍ കടുവ സൗരവ് ഗാംഗുലി.

കേരള ബ്ലാസ്‌റ്റേഴ്‌സ് ദല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണ ഫൈനലിലേക്ക് യോഗ്യത നേടിയത്. കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ 1-0ന് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചപ്പോള്‍ ദല്‍ഹിയില്‍ നടന്ന രണ്ടാം പാദത്തില്‍ ഡൈനാമോസ് 2-1ന് വിജയിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 2-2 എന്നായി ഗോള്‍ നില. തുടര്‍ന്ന് അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും കളി നീണ്ടു. ഷൂട്ടൗട്ടില്‍ 3-0ന്റെ തകര്‍പ്പന്‍ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ കളിക്കാനായി കൊച്ചിയിലേക്ക് മടങ്ങി.

അത്‌ലറ്റികോ കൊല്‍ക്കത്ത ആദ്യപാദത്തില്‍ നേടിയ 3-2ന്റെ വിജയത്തോടെയാണ് കലാശപ്പോരാട്ടത്തിനായി യോഗ്യത നേടിയത്. മുംബൈയില്‍ നടന്ന രണ്ടാം പാദം സമനിലയില്‍ കലാശിച്ചു.

സ്വന്തം തട്ടകത്തില്‍ ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ആകെ തോറ്റിട്ടുള്ളത്. അതും അത്‌ലറ്റികോ കൊല്‍ക്കത്തയോട്. അതിനുശേഷം തുടര്‍ച്ചയായ ആറ് വിജയങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ നേടിയത്. ഇതാണ് ഇന്ന് കൊമ്പന്മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം. മാത്രമല്ല സ്വന്തം തട്ടകത്തില്‍ ഈ സീസണില്‍ കളിച്ച എട്ട് കളികളില്‍ നിന്ന് ആകെ നാല് ഗോളുകള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയിട്ടുള്ളത്.

ആരാധകര്‍ തീര്‍ക്കുന്ന മഞ്ഞക്കടലിന്റെ ആവേശത്തില്‍ കിരീടത്തില്‍ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. തന്ത്രങ്ങളുടെ ആശാനായ സ്റ്റീവ് കൊപ്പല്‍ പറഞ്ഞുകൊടുക്കുന്ന തന്ത്രങ്ങള്‍ അതേപടി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിനീതും ബെല്‍ഫോര്‍ട്ടും, നാസണും മുഹമ്മദ് റാഫിയും ഉള്‍പ്പെടുന്ന ടീമിന്റെ ആണിക്കല്ല് പ്രതിരോധം. ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്കാന്‍ എന്നിവരങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഇതിനകം തന്നെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചത് എന്ന പേരുനേടിയിട്ടുണ്ട്.

എന്നാല്‍ ഹോസുവിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പ്. ഇരുപാദ സെമിയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതിനാലാണ് ഹോസുവിന് നിര്‍ണായക പോരാട്ടത്തില്‍ പുറത്തിരിക്കേണ്ടിവന്നത്. ഇതോടെ മലയാളി താരം റിനോ ആന്റോ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയേറി. അസ്‌റാക്ക് മഹ്മ്മദും മെഹ്താബ് ഹുസൈനും മധ്യനിരയില്‍ ഉണ്ടാകും. പോസ്റ്റിഗയെയും ദൗതിയെയും പൂട്ടുക എന്ന ഭാരിച്ച ഉത്തരവാദിത്ത്വമാണ് മഹ്മ്മദിനും ഹുസൈനുമുള്ളത്. ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരും. വിനീത്, ബെല്‍ഫോര്‍ട്ട്, നാസണ്‍ എന്നിവരെ പിടിച്ചുകെട്ടുക എന്നതാണ് കൊല്‍ക്കത്തന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും കൊല്‍ക്കത്ത മുന്നേറ്റനിരയും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ഹെല്‍ഡര്‍ പോസ്റ്റിഗ, ഇയാന്‍ ഹ്യൂം, പ്ലേ മേക്കര്‍ സമീഗ് ദൗതി എന്നിവരെ പിടിച്ചു കെട്ടുന്നതിനനുസരിച്ചായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത. എന്നാല്‍ കൊല്‍ക്കത്ത കളിക്കേണ്ടത് ബ്ലാസ്‌റ്റേഴ്‌സിന്റെ 12 പേരോടാണ്. പതിനൊന്ന് പേര്‍ കളിക്കളത്തിലും പന്ത്രണ്ടാമന്‍ സ്‌റ്റേഡിയത്തില്‍ മഞ്ഞക്കടല്‍ തീര്‍ക്കുന്ന ആരാധകരും. സീസണില്‍ ഇതുവരെ പോസ്റ്റിഗക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ന് അതിനെല്ലാം പരിഹാരം ചെയ്യണമെന്ന ഉദ്ദേശത്തിലാണ് താരം. മുംബൈക്കെതിരായ ആദ്യപാദ സെമിയില്‍ ഹ്യൂം നേടിയ രണ്ട് ഗോളുകളാണ് കൊല്‍ക്കത്തക്ക് വിജയം സമ്മാനിച്ചത്.

ഹ്യൂമിനെ സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലായിരിക്കും കൊല്‍ക്കത്ത കോച്ച് ഹോസെ മൊളീന്യോ ഇന്ന് ടീമിനെ കൡക്കളത്തില്‍ അവതരിപ്പിക്കുക. പോസ്റ്റിഗ സെന്‍ട്രല്‍ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറായും റാള്‍ട്ടെ, ദൗതി എന്നിവര്‍ ഇടതും വലതും വിങ്ങിലും അണിനിരക്കും. സ്റ്റീഫന്‍ പിയേഴ്‌സണും ബോര്‍ജ ഫെര്‍ണാണ്ടസും മധ്യനിരയിലും പ്രതിരോധത്തില്‍ കീഗന്‍ പെരേര, ഹെന്റിക്വെ ഫോണ്‍സിക, പര്‍ബിര്‍ ദാസ്, ദേബ്‌നാഥ് എന്നിവരുമായിരിക്കും മിക്കവാറും അണിനിരക്കുക. ഗോള്‍വലക്ക് മുന്നില്‍ ദേബ്ജിത് മജുംദാര്‍.

എങ്കിലും ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഹോസെ മൊളീന്യോ സൂചിപ്പിച്ചു. അതേസമയം പരിക്കിന്റെ പ്രതിരോധനിരതാരം അര്‍ണബ് മൊണ്ടല്‍ പരിക്കിന്റെ പിടിയിലാണ്.

ഇന്ന് തിങ്ങിനിറഞ്ഞ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത. ചരിത്രം തിരിത്തിക്കുറിക്കാന്‍ ബ്ലാസറ്റേഴ്‌സും ഇറങ്ങുമ്പോള്‍ പ്രചവനം അസാദ്ധ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.