ന്യൂദല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുന്‍ വ്യോമസേന മേധാവി എസ്.പി.ത്യാഗി ഉള്‍പ്പെടെ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തു. സിബിഐ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി ആവശ്യം സിബിഐ ഉന്നയിക്കാതിരുന്നതോടെ കോടതി ഡിസംബര്‍ 30 വരെ ത്യാഗിയെ റിമാഡ് ചെയ്യുകയായിരുന്നു. ത്യാഗിയെ ഇന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റു. ത്യാഗിക്കൊപ്പം അറസ്റ്റിലായ മറ്റ് രണ്ടു പേരെയും കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കരാറില്‍ ത്യാഗി സ്വാധീനം ചെയുത്തി മാറ്റങ്ങള്‍ വരുത്തിയെന്നാണ് ആരോപണം. ഈ മാസം ഒന്‍പതിനാണ് എസ്.പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖൈത്താന്‍ എന്നിവരെ സിബിഐ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ മൂവരേയും ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
വിവിഐപികള്‍ക്കു സഞ്ചരിക്കാനുള്ള 12 അത്യാധുനിക ഹെലികോപ്ടര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നുവെന്നാണ് കേസ്.13 പേരെ പ്രതിചേര്‍ത്താണ് സിബിഐ 2013 മാര്‍ച്ച് 13ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 12 ഹെലികോപ്റ്ററുകള്‍ ഭാരതത്തിന് വില്‍ക്കാനുള്ള ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയന്‍ സര്‍ക്കാര്‍ കമ്പനി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതോടെയാണ് അഴിമതി കഥകള്‍ പുറത്തു വരുന്നത്.
.
















