കൊച്ചി: ഐഎസ്എല്ലിന്റെ മൂന്നാം സീസണ്‍ കലാശപ്പോരാട്ടത്തിനൊരുങ്ങുന്ന അത്‌ലറ്റികോ കൊല്‍ക്കത്തയുടെ മുഴുവന്‍ പ്രതീക്ഷയും മലയാളികളുടെ പ്രിയങ്കരനായ ഹ്യൂമേട്ടനില്‍. ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഹ്യൂം ഇത്തവണ എതിര്‍ പാളയത്തിന്റെ സൂപ്പര്‍താരം.
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ജനിച്ച കനേഡിയന്‍ രാജ്യാന്തരതാരമായ ഈ 33 കാരനിലാണ്—അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത രണ്ടാം കരീടം സ്വപ്‌നം കാണുന്നത്. മൂന്ന് വയസ്സ് പിന്നിട്ട ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനും ഹ്യൂമാണ്. മൂന്ന് സീസണുകളിലായി 22 ഗോളുകളാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഹ്യൂമിന് ഇതുവരെ ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ അഞ്ച് ഗോളുകളാണ് ഹ്യൂം നേടിയിട്ടുള്ളത്.
ആദ്യ സീസണില്‍ ബ്ലാസറ്റേഴ്‌സിനു വേണ്ടി കളിച്ചു. അതിനുശേഷം കൊല്‍ക്കത്ത് പറക്കുകയായിരുന്നു ഹ്യൂം. തികഞ്ഞ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമിനെതിരെയാണ് ഫൈനലില്‍ കളിക്കേണ്ടതന്നെ കാര്യം മനസ്സിലുണ്ടെന്നും ഹ്യൂം പറഞ്ഞു. ഈ സീസണില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ പല ടീമുകള്‍ക്കും പാളിച്ചകള്‍ സംഭവിച്ചു. എന്നാല്‍ തീര്‍ത്തും അര്‍ഹിച്ച നിലയിലാണ്—കലാശക്കളിക്ക്—തന്റെ ടീം അര്‍ഹത നേടിയതെന്നും ഇയാന്‍ ഹ്യൂം കൂട്ടിച്ചേര്‍ത്തു.
ഫൈനലില്‍ ആര് ജയിക്കുമെന്നു പ്രവചിക്കാനാവില്ല. ആ ദിവസത്തിനെ ആശ്രയിച്ചായിരിക്കും ഫലം. രണ്ടു ടീമുകള്‍ക്കും സാധ്യതയുണ്ട്. ആരായിരിക്കും ഇതില്‍ മുന്നില്‍ വരുക എന്നത്—കാത്തിരുന്നു കാണാം, ഹ്യൂം പറഞ്ഞു.
കൊല്‍ക്കത്ത ആദ്യ സീസണില്‍ ചാമ്പ്യന്മാര്‍ ആയപ്പോള്‍ കിരീടത്തില്‍ മുത്തമിടാന്‍ ലഭിക്കാതെ പോയ അവസരം ഇത്തവണ ലഭിക്കുമെന്നാണ് ഹ്യൂമിന്റെ ഉറച്ച വിശ്വാസം.
കൊല്‍ക്കത്തയുടെ മാന്ത്രികന്‍ അവരുടെ പരിശീലകനും തന്ത്രങ്ങളുടെ ആശാനുമായ ഹോസെ മൊളിനൊ ആയിരിക്കും. മുംബൈ സിറ്റിക്കെതിരായ സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ടീമില്‍ ഒന്‍പത്—മാറ്റങ്ങള്‍ വരുത്തിയ കോച്ച്—മൊളിനൊ എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞിരുന്നു.
വളരെ ബുദ്ധിപൂര്‍വം തന്റെ പ്രധാന കളിക്കാര്‍ക്ക്—മൊളിനൊ കണക്കുകൂട്ടി വിശ്രമം നല്‍കി. മുന്‍നിര താരങ്ങള്‍ പരുക്കും കാര്‍ഡും വാങ്ങി പരുങ്ങലിലാകാതെ ഫൈനല്‍ തന്നെ ലക്ഷ്യമാക്കിയായിരുന്നു മൊളിനൊ ടീമില്‍ ഒന്‍പത്—മാറ്റങ്ങള്‍ വരുത്തിയത്. ഈ ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെ കൊല്‍ക്കത്തയ്‌ക്കു ഇനി ടെന്‍ഷനില്ലാതെ കളിക്കാനാകും.
















