Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊച്ചിയുടെ സ്വന്തം കളിക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 09:41 pm IST
inSports

കൊച്ചി: കാല്‍പ്പന്തുകളി പ്രേമികളെ രണ്ടര മാസത്തോളം വിരുന്നൂട്ടിയ ഐഎസ്എല്‍ മൂന്നാം സീസണിന് നാളെ സമാപനം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കിരീടത്തിനായി ഏറ്റുമുട്ടുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ മാനം നല്‍കിയ ഐഎസ്എല്‍ മൂന്നാം പതിപ്പിന് കൊടിയിറങ്ങും. മികച്ച രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ പന്തുതട്ടാനിറങ്ങുന്നത് എന്നതിനാല്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനായിരിക്കും കലാശക്കളി സാക്ഷ്യം വഹിക്കുക. ഒപ്പം അരലക്ഷത്തിലേറെ ആരാധകരും എത്തുന്നതോടെ കാല്‍പ്പന്തുകളിയില്‍ പുതിയ ചരിത്രം കുറിക്കും.

ഒരു സീസണിന്റെ ഇടവേളക്ക് ശേഷം രണ്ടാം ഫൈനലിന് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സീസണില്‍ ആവര്‍ത്തിച്ചത് 2014ലെ സീസണിന് സമാനമായ പ്രകടനം. ആദ്യ സീസണില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്കുശേഷം ഹോം ഗ്രൗണ്ടിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇത്തവണയും തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോറ്റായിരുന്നു ടീമിന്റെ തുടക്കം. അവസാന മത്സരം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കേരളം ഹോം ഗ്രൗണ്ടിലെ സ്വപ്‌ന ഫൈനലിലേക്ക് പ്രവേശനം നേടി. എന്നാല്‍ ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് പഴയ ചരിത്രം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കില്ല. 2014-ല്‍ മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 1-0ന് അത്‌ലറ്റികോ കൊല്‍ക്കത്തയോട് പരാജയപ്പെട്ട് കിരീടം അടിയറ വച്ചു. നാളത്തെ ഫൈനലില്‍ അതേ കൊല്‍ക്കത്ത തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.

ഈ സീസണില്‍ സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച ഏക ടീമെന്ന പേരുമായി കൊല്‍ക്കത്ത വരുമ്പോള്‍ മധുരപ്രതികാരത്തിന് ഇതിലും വലിയൊരു അവസരം ഇനിയുണ്ടാകില്ല. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ ഒരിക്കല്‍ കൂടി കിരീടം കൈവിടുന്നത് ആലോചിക്കാന്‍ പോലുമാവില്ല ഹ്യൂസിനും സംഘത്തിനും.

ആദ്യ സീസണിലും ഈ സീസണിലും ഏറ്റവും മോശം തുടക്കം ലഭിച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലേക്ക് പിന്തള്ളപ്പെട്ട ടീം, പിന്നീട് കൊപ്പലിന്റെ തന്ത്രങ്ങളിലും സി.കെ. വിനീതെന്ന മലയാളി സ്‌ട്രൈക്കറുടെ കരുത്തിലും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു. ഈ സീസണിലെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും വരെ ആദ്യ സീസണിലേതിന് സമാനമായിരുന്നു പ്രകടനം. ആദ്യ സീസണില്‍ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി 15 പോയിന്റായിരുന്നു കേരളത്തിന്. ഇരു സീസണിലും പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങളിലെ ജയത്തിലൂടെയായിരുന്നു ടീം സെമി യോഗ്യത ഉറപ്പാക്കിയത്.

തീര്‍ന്നില്ല, രണ്ടു സീസണിലും ആദ്യ സെമി ജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ തോറ്റു. പക്ഷേ ഭാഗ്യം കൂടെ നിന്നപ്പോള്‍ അവസാന രണ്ടില്‍ ഇടം നേടാനായി. അടിച്ച ഗോളുകളേക്കാള്‍ കൂടുതലാണ് രണ്ടു സീസണിലും വഴങ്ങിയ ഗോളുകളുടെ എണ്ണം. ഗോള്‍ വ്യത്യാസത്തിലും സമാനത, അടിച്ചതിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍ വഴങ്ങി. ഒരു ജയം കൂടുതല്‍ നേടി, തോല്‍വിയുടെ എണ്ണം കുറച്ചത് മാത്രം ഏക വ്യത്യാസം.

യാദൃശ്ചികതകള്‍ ഏറെയുണ്ട് കേരള-കൊല്‍ക്കത്ത ഫൈനലിന്. ആദ്യ സീസണ്‍ ഫൈനലില്‍ പകരക്കാരനായി ഇറങ്ങി കൊല്‍ക്കത്തയുടെ വിജയഗോള്‍ നേടിയ മുഹമ്മദ് റഫീഖ് ഇത്തവണ ദല്‍ഹിക്കെതിരായ രണ്ടാം പാദ സെമി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടി. 2014-ല്‍ കേരളത്തിനൊപ്പമായിരുന്ന ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്. 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധനിരതാരം സ്റ്റീഫന്‍ പിയേഴ്‌സണും കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ്.

2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കാന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വീന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബര്‍ട്ട് എന്നിവര്‍. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്.

ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തി

കൊച്ചി: ദല്‍ഹിക്കെതിരായ മത്സരം കഴിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങള്‍ ഇന്നലെ ഫൈനല്‍ പോരാട്ടത്തിനായി കൊച്ചിയില്‍ മടങ്ങിയെത്തി. ദല്‍ഹിയില്‍നിന്ന് അഞ്ച് വിമാനങ്ങളിലായാണ് ടീം എത്തിയത്. രാവിലെ പത്തരക്കാണ് ആദ്യസംഘമെത്തിയത്, വൈകിട്ട് 7.30ന് അവസാന സംഘവുമെത്തി, ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് ടീമിന്റെ താമസം.

അത്‌ലറ്റികൊ കൊല്‍ക്കത്ത ടീമിന് മരട് ക്രൗണ്‍പ്ലാസയിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ടീം ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സ് ഇന്ന് രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.