ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനകള്‍ക്ക് പാക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുവെന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതിയുടെ വിമര്‍ശനം. ക്വറ്റ ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തിയ സുപ്രീംകോടതി ജഡ്ജിമാരുടേതാണ് പരാമര്‍ശം. പാക്ക് ദേശീയ പത്രമായ ഡോണ്‍ ആണ് ഇതേക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
നിരോധിത ഭീകര സംഘടനകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നു. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഭീകരര്‍ക്കെതിരെയുള്ള നടപടി പേപ്പറുകളില്‍ മാത്രം ഉണ്ടായാല്‍ പോര, മറിച്ച് ഇത് പ്രാവര്‍ത്തികമാക്കണമെന്നും ജഡ്ജിമാര്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റില്‍ ക്വറ്റയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 74 പേരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 110 പേജിന്റെ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം നല്‍കിയത്. സുപ്രീംകോടതിയിലെ മൂന്നു ജഡ്ജിമാരുടെ വിദഗ്ധ സംഘമാണ് കേസ് അന്വേഷിച്ചത്.
















