Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മഞ്ചേരി ഗതാഗത പരിഷ്‌ക്കരണത്തില്‍ വീണ്ടും കോടതി ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 01:39 pm IST
inMalappuram

മഞ്ചേരി: നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണത്തില്‍ വീണ്ടും കോടതി ഇടപെടല്‍. ഇതോടെ ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനങ്ങള്‍ വീണ്ടും നഗരത്തില്‍ പ്രാവര്‍ത്തികമാകുകയാണ്. പെരിന്തല്‍മണ്ണ മലപ്പുറം ഭാഗത്തു നിന്നുള്ള ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തണമെന്ന നിര്‍ദ്ദേശത്തില്‍ ഭേദഗതി വരുത്തിയാണ് ഏറെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ ഗതാഗത പരിഷ്‌ക്കരണം നഗരത്തില്‍ വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നഗരമധ്യത്തില്‍ ബസുകളെത്താത്ത വിധത്തില്‍ ഗതാഗത കുരുക്കിന് പരിഹാരം ലക്ഷ്യമിട്ടാണ് ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി ഗതാഗത പരിഷ്‌ക്കാരം കൊണ്ടുവന്നിരുന്നത്. ഇത് യാത്രക്കാരെ വലക്കുകയാണെന്നും നഗരമധ്യത്തിലെ വ്യാപാരികള്‍ക്ക് കച്ചവടത്തെ ബാധിക്കുകയാണെന്നും പരാതി വ്യാപകമായിരുന്നു. ഇക്കാര്യത്തില്‍ സമരങ്ങള്‍ മുറുകുന്നതിനിടെ ഒരു വിഭാഗം ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഗതാഗത പരിഷ്‌ക്കാരത്തിന് ഹൈക്കോടതി ഭാഗികമായി സ്‌റ്റേ നല്‍കി. ഇത് മറയാക്കി കച്ചേരിപ്പടി സ്റ്റാന്‍ഡിനെ തീര്‍ത്തും അവഗണിക്കും വിധത്തില്‍ പഴയ ഗതാഗത രീതി തന്നെ നഗരത്തില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. ഇതിനെതിരെ കച്ചേരിപ്പടി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും ഹൈക്കോടതി ഇടപെട്ടത്.

മലപ്പുറം പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് മാത്രം സര്‍വീസ് നടത്തണമെന്ന ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനം മാത്രം തള്ളി മറ്റ് നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലേക്കുള്ള ബസ്സുകള്‍ പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ്റ്റ്ാന്റ് കേന്ദ്രീകരിച്ചാണ് സര്‍വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക. എന്നാല്‍ നഗരമധ്യത്തിലൂടെ സര്‍വീസ് നടത്താനാകില്ല. ഈ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്റിലെത്തി തുറക്കല്‍ ബൈപ്പാസ് വഴി ഗേള്‍സ് ഹൈസ്‌ക്കൂള്‍ സ്റ്റോപ്പില്‍ ആളെയിറക്കി, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പാണ്ടിക്കാട് റോഡിലെ സീതിഹാജി സ്റ്റാന്‍ഡിലെത്തണം. തിരിച്ച് പാണ്ടിക്കാട് റോഡിലെ ചമയം ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബൈപ്പാസ് വഴി തുറക്കലിലെത്തി ബൈപ്പാസിലൂടെ കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് സ്റ്റാന്‍ഡിലെത്തി അവിടെ നിന്നാണ് മലപ്പുറം റോഡിലേക്ക് പ്രവേശിക്കേണ്ടത്.

മറ്റു ബസ് സര്‍വീസുകള്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി തീരുമാനിച്ച പ്രകാരം തന്നെ നടപ്പാക്കണം. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഈ ഗതാഗത രീതി ഇന്ന് മുതല്‍ നിലവില്‍ വരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.