Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കളിമണ്ണ് കിട്ടാനില്ല; ഓട് -ഇഷ്ടിക വ്യവസായം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 12:11 pm IST
in Kozhikode

കോഴിക്കോട്: പ്രധാന അസംസ്‌കൃത വസ്തുവായ കളിമണ്ണ് ലഭ്യമല്ലാത്തത് ഓട്-ഇഷ്ടിക വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. കളിമണ്ണ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓട്, ഇഷ്ടിക കമ്പനികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജില്ലയില്‍ ഫറോക്കിലും പരിസര പ്രദേശങ്ങളിലുമായാണ് ഏറ്റവും കൂടുതല്‍ ഓട്ടുകമ്പനികള്‍ ഉള്ളത്. ഇവിടത്തെ കമ്പനികളില്‍ കഷ്ടിച്ച് ഒരുമാസം പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള കളിമണ്ണ് മാത്രമാണുള്ളത്.

പരമ്പരാഗത തൊഴിലധിഷ്ഠിത വ്യവസായം എന്ന നിലയില്‍ ഈ വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ശ്രമങ്ങള്‍ ഒന്നും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി എടുക്കുന്ന മേഖലകൂടിയാണിത്. ഇഎസ്‌ഐ, പിഎഫ്, സെയില്‍സ്ടാക്‌സ്, ഇന്‍കം ടാക്‌സ് തുടങ്ങി വിവിധ ലൈസന്‍സ് ഫീസുകള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷം തോറും കോടിക്കണക്കിന് രൂപയാണ് ഈ മേഖല സര്‍ക്കാരിലേക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് മോശമല്ലാത്ത സേവന വേതന വ്യവസ്ഥകള്‍ ഈ മേഖലയില്‍ നിന്നും ലഭ്യമാക്കുന്നുണ്ട്.

കേരളത്തില്‍ മിക്ക ജില്ലകളിലും കളിമണ്‍ നിക്ഷേപമുണ്ടെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് സര്‍വേ നടത്തി കണ്ടെത്തിയിട്ടുണ്ട്. കളിമണ്ണ് എടുത്ത കുഴികളില്‍ ചെമ്മണ്ണ് ഇടുകയും അതിനു മുകളില്‍ മാറ്റിവച്ച മേല്‍മണ്ണ് ഉപയോഗിച്ച് കൃഷിയോഗ്യമാക്കുന്ന സമ്പ്രദായമാണ് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി നിലവില്‍ ഉള്ളത്. സര്‍ക്കാരിലേക്ക് അടയ്‌ക്കുന്ന റോയല്‍റ്റിക്ക് പുറമെ കളിമണ്ണ് എടുത്ത കുഴി ചെമ്മണ്ണിട്ടു മൂടുന്നതിനുള്ള ഉറപ്പിലേക്ക് ബാങ്ക് ഗ്യാരണ്ടിയും നല്‍കുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ക്ലയറന്‍സ് ലഭിച്ചിട്ടും ജില്ലാ ഭരണാധികാരികള്‍ എന്‍ഒസി നല്‍കുന്നില്ലെന്ന കാരണത്താല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കളമണ്ണ് ലഭ്യമായിട്ടില്ല.സംസ്ഥാനത്താകമാനം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പ്രത്യക്ഷമായും അത്രയും തന്നെ തൊഴിലാളികള്‍ കേരളത്തിന് അകത്തും പുറത്തുമായി ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്. കളിമണ്ണ് ലഭ്യമല്ലാതാകുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാവുകയും ചെയ്യും. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പും ശേഷവും ഓട് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികളൊന്നുമുണ്ടായില്ലെന്ന് ഓട്ടുകമ്പനി ഉടമകളും തൊഴിലാളികളും പറയുന്നു. സ്ഥലം എംഎല്‍എ വി.കെ.സി മമ്മദ്‌കോയ അടക്കമുള്ളവരുടെ ശ്രദ്ധയിലും ഈ വിഷയം പെടുത്തിയിട്ടുണ്ട്. എന്നാല്‍ കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല.

പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ണാടകയില്‍ നിന്നും മറ്റും കളിമണ്ണ് കൊണ്ടുവന്ന് ഓട് ഉല്‍പ്പാദനം മുന്നോട്ടുകൊണ്ടുപോയെങ്കിലും ചൈനയില്‍ നിന്നുള്ള സെറാമിക് ഓട് ഇറക്കുമതി തദ്ദേശീയ ഓടുകളുടെ വില്‍പനയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2005 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളില്‍ വീട് നിര്‍മ്മാണത്തിനായി ഓടുകള്‍ നന്നായി വിറ്റഴിച്ചിരുന്നു. വീടുകള്‍ ചരിച്ച് വാര്‍ത്ത് അതിനുമുകളില്‍ ഓട് ഇടുന്ന രീതിയാണ് മിക്കവരും സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ ഷീറ്റ് ഇടുകയാണ് ചെയ്യുന്നത്. ഷീറ്റുകള്‍ ഇടുന്നതും സെറാമിക് ഓടുകള്‍ ഉപയോഗിക്കുന്നതും ഓട് വ്യവസായത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഓട് വ്യവസായത്തെ കരകയറ്റാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 150 വര്‍ഷത്തോളം പഴക്കമുള്ള ഈ വ്യവസായം നാമാവശേഷമാകുമെന്ന അവസ്ഥയാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയണമെന്നും തൊഴിലാളികളും ഉടമകളും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.