ചെന്നൈ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ ഒഴിവാക്കി. തോളിനെറ്റ പരിക്ക് പൂര്‍ണമായും ഭേദപ്പെടാത്തതു മൂലമാണു താരത്തെ മത്സരത്തില്‍ നിന്നു ഒഴിവാക്കിയത്.
കഴിഞ്ഞ ആറുമാസമായി പരിക്കിന്റെ പിടിയിലാണ് ആന്‍ഡേഴ്‌സണ്‍. ടീമിനു ആന്‍ഡേഴ്‌സന്റെ സേവനം അനിവാര്യമാണെന്നും അതിനാല്‍ അദേഹത്തിന്റെ ആരോഗ്യ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ സാധിക്കില്ലെന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പറഞ്ഞു.
















