കണ്ണൂര്‍: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ജില്ലയിലെ ദേശീയ സംസ്ഥാന പാതയോരത്തെ വൈന്‍ പാര്‍ലര്‍ ഉള്‍പ്പെടെയള്ള എല്ലാ മദ്യശാലകളും സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ അടിയന്തിരമായി അടച്ചുപൂട്ടാന്‍ അധികാരികള്‍ മുന്നോട്ടുവരണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
















