കണ്ണൂര്‍: രാജീവ്ഗാന്ധി ഖേല്‍അഭിയാന്‍ (പുനര്‍നാമകരണം) ഖേലോ ഇന്ത്യാനാഷണല്‍ പ്രോഗാം ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് സ്‌പോര്‍ട്‌സിന്റെ ജില്ലാ മത്സരത്തിലേക്ക് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ടീമിനെ സെലക്ട് ചെയ്തയക്കുന്നതിന് 14നും 17നും വയസ്സില്‍ താഴെയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ കോര്‍പ്പറേഷഷന്‍ പരിധിയില്‍ താമസിക്കുന്നവരായിരിക്കണം. 20ന് വൈകുന്നേരം 3 മണിക്ക് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍, റസ്‌ലിംഗ്, ബാഡ്മിന്റണ്‍, തായ്‌ക്കാണ്ടോ, ഖോ-ഖോ, സ്വിമ്മിഗ് എന്നീ ഇനങ്ങളിലാണ് സെലക്ഷന്‍ നടത്തുന്നത്. മത്സരാര്‍ത്ഥികള്‍ ഡിസംബര്‍ 31ന് 14 വയസ്സിനും 17 വയസ്സിലും കൂടാന്‍ പാടില്ലാത്തതാണ്. വിശദവിവരങ്ങള്‍ ആര്‍ 10 സെക്ഷനില്‍ ബന്ധപ്പെടേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















