Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:29 pm IST
inSports

ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തിനിടെ ഫുട്‌ബോള്‍ കളിക്കുന്നു

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് മുതല്‍. മൂന്നു ടെസ്റ്റും നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യ അവസാന ടെസ്റ്റിലും തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇറങ്ങുക.

ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടും മൂന്നും നാലും ടെസ്റ്റുകളില്‍ മികച്ച വിജയവുമായാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. വിശാഖപട്ടണത്തുനടന്ന രണ്ടാം ടെസ്റ്റില്‍ 246 റണ്‍സിനും മൊഹാലിയിലെ മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനും വിജയിച്ച ടീം ഇന്ത്യ മുംബൈയില്‍ സമാപിച്ച നാലാം ടെസ്റ്റില്‍ ഇന്നിങ്ങ്‌സിനും 36 റണ്‍സിനും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. അതേസമയം ആശ്വാസജയമെങ്കിലും നേടുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാല്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഇംഗ്ലീഷ് പടയുടെ ആവേശത്തെ കെടുത്തിക്കളഞ്ഞിരിക്കുന്നു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വീശിയടിച്ച വാര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തില്‍ നേരിയ ചില കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ പിച്ചിനും മൈതാനത്തിനും യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. ചുഴലി മുന്‍കൂട്ടി കണ്ട് പിച്ചിനു പൂര്‍ണ്ണ സംരക്ഷണകവചമൊരുക്കിയിരുന്നു. എന്നാല്‍, മൈതാനത്തെ പവിലിയന്‍ എന്‍ഡിലെ സൈറ്റ് സ്‌ക്രീന്‍ കാറ്റിന്റെ ശക്തിയില്‍ വീണു. ഇതു പുനഃസ്ഥാപിക്കാനുള്ള ജോലി ഏറെക്കുറെ പൂര്‍ത്തിയായി. കേടുസംഭവിച്ച ഫ്‌ളഡ് ലൈറ്റുകളും പ്രവര്‍ത്തനസജ്ജമാക്കി. ഗാലറിയിലെ താല്‍ക്കാലിക കസേരകള്‍ ചുഴലിക്കാറ്റില്‍ പറന്നിരുന്നെങ്കിലും സ്ഥിരം കസേരകള്‍ക്ക് പ്രശ്‌നമൊന്നുമുണ്ടായിട്ടില്ല.

കരുത്തുറ്റ ബാറ്റിങ്ങ്-ബൗളിങ്ങ് നിരയാണ് ഇന്ത്യക്കുള്ളത്. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ കരുത്തന്‍. ഒരു സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളും നേടിയ കോഹ്‌ലിയുടെ മിന്നുന്ന ഫോം ഇന്ത്യക്ക് ഗുണം ചെയ്യും. ഓപ്പണര്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടി. കഴിഞ്ഞ നാല് ടെസ്റ്റുകളിലെ 7 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 640 റണ്‍സ് നേടിയ കോഹ്‌ലി റണ്‍വേട്ടയിലും ഒന്നാമന്‍. പൂജാര 385 റണ്‍സും മുരളി വിജയ് 328 റണ്‍സും ഇതുവരെ നേടിക്കഴിഞ്ഞു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജയന്ത് യാദവും മികച്ച ഫോമില്‍. അശ്വിന്‍ നയിക്കുന്ന ബൗളിങ്ങ് പടയും മികച്ച ഫോമിലാണ്. നാല് ടെസ്റ്റുകളിലെ എട്ട് ഇന്നിങ്ങ്‌സില്‍ നിന്നായി 27 വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്. രവീന്ദ്ര ജഡേജ 16ഉം മുഹമ്മദ് ഷാമി 10ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

അതേസമയം മുന്‍നിര ബാറ്റ്‌സ്ന്മാരുടെ ഫോമില്ലായ്‌മയാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. ഒരു സെഞ്ചുറിയടക്കം 397 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരില്‍ മുന്നിട്ടുനില്‍ക്കുന്നത്. ബെന്‍സ്‌റ്റോക്ക്‌സും അലിസ്റ്റര്‍ കുക്കും ഓരോ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും പലപ്പോഴും അവസരത്തിനൊത്തുയരുന്നില്ല എന്നത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. മധ്യനിരിയില്‍ ബെയര്‍സ്‌റ്റോവും ബട്ട്‌ലറും മാത്രമാണ് എല്ലാ കളികളിലും തരക്കേടില്ലാതെ ബാറ്റ് ചെയ്തിട്ടുള്ളത്. ബൗളര്‍മാരില്‍ ആദില്‍ റഷീദാണ് മികച്ചു നില്‍ക്കുന്നത്. 7 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 22 വിക്കറ്റുകള്‍ റഷീദ് സ്വന്തമാക്കി.

എന്നാല്‍ മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ആന്‍ഡേഴ്‌സണ്‍ അവസാന ടെസ്റ്റ് കളിക്കാനില്ലാത്തതും ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ കെയ്റ്റന്‍ ജെന്നിങ്ങ്‌സ് സെഞ്ചുറി നേടിയിരുന്നു. ഇന്നും ജെന്നിങ്ങ്‌സ് ഓപ്പണറായി ഇറങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.