ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധനക്ക് അപൂര്‍വ്വ നേട്ടം. ഐസിസി പുറത്തിറക്കിയ 2016ലെ വിമന്‍സ് ടീം ഓഫ് ദി ഇയര്‍ പട്ടികയില്‍ സ്മൃതിക്ക് ഇടംലഭിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരവും സ്മൃതിയാണ്. ഇതാദ്യമായാണ് ഐ സി സി വിമന്‍സ് ടീം ഓഫ് ദ ഇയറിനെ തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ, പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കളിക്കാരെ തെരഞ്ഞെടുത്തത്. ക്ലെയര്‍ കോണര്‍, മെല്‍ ജോണ്‍സ്, ശുഭാംഗി കുല്‍ക്കര്‍ണി തുടങ്ങിയവരടങ്ങിയ സമിതിയാണ് ടീം അംഗങ്ങളെ തിരഞ്ഞെടുത്തത്.
വെസ്റ്റ് ഇന്‍ഡീസ് താരം സ്‌റ്റെഫാനി ടെയ്‌ലറാണ് ടീം ക്യാപ്റ്റന്‍.
20 കാരിയായ സ്മൃതി മുംബൈ സ്വദേശിനിയാണ്. മഹാരാഷ്‌ട്ര അണ്ടര്‍ 15, അണ്ടര്‍ 19 ടീമുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
2014 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അന്താരാഷ്ടതലത്തില്‍ സ്മൃതിയുടെ അരങ്ങേറ്റം. ഹര്‍മന്‍പ്രീത് കൗറിനു ശേഷം ഓസ്‌ട്രേലിയയുടെ വിമന്‍സ് ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിക്കും സ്മൃതി നേരത്തെ അര്‍ഹയായിട്ടുണ്ട്.
















