Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

10 സെന്റ് സ്ഥലത്ത് 19 കുടുംബവുമായി അരീക്കോട് പണിയ കോളനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 08:11 pm IST
inWayanad

പുല്‍പ്പളളി : പന്ത്രണ്ട് സെന്റ് സ്ഥലത്ത് റോഡിനു വിട്ടുകൊടുത്തതിന്റെ ബാക്കി 10 സെന്റ് സ്ഥലം. ഇവിടെ ഒന്‍പത് വീടും 19കുടുംബവും. മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 52അംഗങ്ങള്‍’ചോര്‍ന്നൊലിക്കുന്ന വീടുകള്‍, മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ അയല്‍വാസികളുടെ സ്ഥലത്തുപോകണം, ഇതാണ് പുല്‍പ്പളളി പഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡിലെ അരീക്കോട് പണിയ കോളനി. ആദിവാസി കോളനികള്‍ വയനാട്ടില്‍ വനത്തിനുളളിലോ വനാതിര്‍ത്തിയിലോ ആയിരിക്കും. എന്നാല്‍ അരീക്കോട് പണിയകോളനി ഇതില്‍നിന്ന് വിഭിന്നമാണ്. വനത്തില്‍നിന്നും ഏറെ ദൂരെയാണ് ഈ കോളനി.

വയനാട്ടില്‍ ആദിവാസി കോളനികള്‍ക്ക് ഒട്ടേറെ പരാധീനതകളുണ്ടെങ്കിലും അരീക്കോട് പണിയ കോളനിയുടെ സ്ഥിതി അതിലും ഏറെ ശോചനീയമാണ്. വാസയോഗ്യമായ വീട് ഇവര്‍ക്കൊരു സ്വപ്‌നംമാത്രം. കോളനിയിലെ മുഴുവന്‍ ആളുകളും, താമസിക്കുന്ന കൂരകള്‍ക്ക് പുറത്തിറങ്ങിനില്‍ക്കുവാന്‍ പോലുമുളള ഇടമില്ല. വീട് വയ്‌ക്കുവാന്‍ സ്ഥലമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വീടനുവദിച്ചാലും കാര്യമില്ല. ഇവര്‍ക്കാവശ്യം ഭൂമിയാണ്. പലരും പറയുന്നതു വിശ്വസിച്ച് വനത്തില്‍ കയ്യേറുവാനും ഇവര്‍ പോയിരുന്നു.എന്നാല്‍ ഇതൊരു കബളിപ്പിക്കല്‍മാത്രമാണെന്ന തിരിച്ചറിവുണ്ടായതോടെ ഇവര്‍ മടങ്ങിപ്പോന്നു. ഒരു തുണ്ട് ഭൂമിക്കായി ഇവര്‍ കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. മുന്‍ സര്‍ക്കാരിന്റെആശിക്കും ഭൂമിഇവര്‍ക്ക് ആശിപ്പിക്കുന്ന ഭൂമിമാത്രമായിരുന്നു. കോളനിയില്‍ ഒരാള്‍ മരിച്ചാല്‍ മറവു ചെയ്യാന്‍ രണ്ടു കിലോമീറ്ററകലെ വനത്തില്‍പോകണം.

കോളനിയില്‍ വീടുകള്‍ ഒന്നിനുമുകളില്‍ ഒന്നെന്ന നിലയില്‍ നില്ക്കുന്നതിനാല്‍ രോഗങ്ങള്‍ ഇവരുടെ സന്തതസഹചാരികളാണ്. ഭക്ഷണം പാകംചെയ്യുവാന്‍ ഒരു കഷണം വിറക് വേണമെങ്കില്‍ രണ്ടു കിലോമീറ്ററകലെ നെയ്‌ക്കുപ്പ വനത്തില്‍ പോകണം. വല്ലപ്പോഴും ലഭിക്കുന്ന കൃഷിപ്പണി ഉപേക്ഷിച്ച് വിറകുണ്ടാക്കുവാന്‍ പോകുന്നതും ഇവര്‍ക്കൊരു പണിതന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെട്ടിമാരുടെ പണിയാളന്മാരായി എത്തിയവരാണ് അരീക്കോട് കോളനിക്കാര്‍. അന്നൊക്കെ വയലിലും, കരയിലുമായി എന്നും ഇവര്‍ക്ക് പണിയുണ്ടായിരുന്നു. കൃഷികള്‍ നഷ്ടമായതോടെ ചെട്ടിമാര്‍ കൃഷി ഉപേക്ഷിച്ചതോടെ അന്നംമുട്ടിയത് ഈ പാവങ്ങള്‍ക്കാണ്. കോളനിയിലെ പകുതിയോളമാളുകള്‍ക്ക് റേഷന്‍ കാര്‍ഡ്‌പോലുമില്ല. കോളനിയിലെ മൂന്ന് വീടുകളില്‍ മാത്രമാണ് വൈദ്യുതി എത്തിയിരിക്കുന്നത്. ഇതിനായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടുത്തകാലത്ത് കോളനിയില്‍ നിര്‍മ്മിച്ച വീടുപോലും ചോര്‍ന്നൊലിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതമൂലം അടുപ്പ് കത്തിച്ചാല്‍ പുകമുഴുവന്‍ വീടിനുളളില്‍ നിറഞ്ഞ് പുറത്ത് കഴിയേണ്ട അവസ്ഥയാണ് കോളനിയിലെ കൃഷ്ണന്‍കുട്ടിക്കും കുടുംബത്തിനുമുളളത്.

അരീക്കോട് പണിയ കോളനിക്കാര്‍ക്ക് കയറിക്കിടക്കുവാന്‍ ഒരു തുണ്ട് ഭൂമിക്കായി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്കുമെന്ന് വാര്‍ഡ്‌മെമ്പര്‍ സുചിത്രരാജന്‍ പറഞ്ഞു. മാറിമാറി വന്ന ഭരണാധികാരികള്‍ ഈ കോളനിയോട് കാണിച്ച അവഗണനയുടെ ഫലമാണ് ഇവര്‍ ഇന്നനുഭവിക്കുന്നത്. ഇവര്‍ മനുഷ്യരാണെന്ന പരിഗണനപോലും ഇവര്‍ക്ക് നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സുചിത്ര പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.