ഇരിട്ടി: വട്ട്യാംതോട് അമ്പലപ്പറമ്പ് ശ്രീ ശാസ്തപ്പന്‍ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവ സമാപനത്തോടനുബന്ധിച്ച് നവഗ്രഹ മഹാചണ്ഡികായാഗം നടത്തുന്നു. 27ന് രാവിലെ 7മണിമുതല്‍ ആരംഭിക്കുന്ന നവഗ്രഹ ചണ്ഡികാ യാഗത്തിന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം മേല്‍ശാന്തി വിഷ്ണുമൂര്‍ത്തി ഉഡുപ്പ മാമാനിക്കുന്നു ദേവീക്ഷേത്രം തന്ത്രി ചന്ദ്ര മൂസദ്, ശാസ്തപ്പന്‍ ക്ഷേത്രം തന്ത്രി പി.കെ..അശോകന്‍ സ്വാമി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രം കഴകപ്പുരയുടെ സമര്‍പ്പണവും ഇതോടൊപ്പം നടക്കും.
















