തലശ്ശേരി: ഇന്ത്യയില്‍ ആദ്യ കേക്ക് പിറന്ന നാട്ടില്‍ ഈ വിശേഷ പലഹാരപ്പിറവിയുടെ നൂറ്റി മുപ്പത്തിമൂന്നാം വാര്‍ഷികം കൊണ്ടാടുന്നു. മേരിമാത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചക്ക് 2 ന് പ്രസ്സ് ഫോറം ഹാളിലാണ് പരിപാടി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍മാങ്ങാട് ഉദ്ഘാടനം ചെയ്യും. പനത്തടി സെന്റ്‌മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അസി.പ്രഫ. ജോര്‍ജ്ജ്കുട്ടി തോമസ് മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ.ജി.എസ്.ഫ്രാന്‍സിസ്, ഒ.സി.ആനന്ദലക്ഷ്മി, എം.കെ.കുമാരന്‍, കെ.ജെ.ജോര്‍ജ്ജ്, പ്രകാശ് മമ്പള്ളി, എന്‍.പ്രശാന്ത് എന്നിവര്‍ സംസാരിക്കും.
















