കണ്ണൂര്‍: കേരള മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകളും ലയിച്ചതായി ഒരു വിഭാഗം നടത്തുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്യേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം നടത്താന്‍ അസോസിയേഷന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി.പി.പൗലോസിനെ സംസ്ഥാന പ്രസിഡണ്ടിന്റെ പദവിയില്‍ നിന്നും നേരത്തെ നീക്കം ചെയ്തതാണ്. പുതിയ സംസ്ഥാന പ്രസിഡണ്ടായി ജോസഫ് വര്‍ഗ്ഗീസിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ സംഘടന ജോസഫ് വര്‍ഗ്ഗീസിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരികയാണെന്നും ഇവര്‍ പറഞ്ഞു. 2011 മുതല്‍ സംഘടനയുടെ അംഗീകാരം സംബന്ധിച്ച് തളിപ്പറമ്പ് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടി.രാഘവന്‍, ജോസഫ് വര്‍ഗ്ഗീസ്, യു.ഉണ്ണികൃഷ്ണന്‍, കെ.കെ.നാരായണന്‍, പി.കെ.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.
















