കണ്ണൂര്‍: ജില്ലാതല കേരളോത്സവം 17 ന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.സുമേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 22 ന് സമാപിക്കും. കലാമത്സരങ്ങള്‍ കണ്ണപുരം പഞ്ചായത്തിലെ വിവിധ വേദികളില്‍വെച്ചും കായിക മത്സരങ്ങള്‍ മാങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ട്, കെഎപി ബറ്റാലിയന്‍ ഗ്രൗണ്ട്, ആന്തൂര്‍ മുന്‍സിപ്പാലിറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലും നടക്കും. 17 ന് വൈകുന്നേരം 4.30 ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമാപനസമ്മേളനം 18 ന് 4 മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ കേരളോത്സവത്തില്‍ 57 ഇന കലാമത്സരങ്ങളിലായി 2000 ത്തോളം പേരും കായിക മത്സരങ്ങളില്‍ 4000 ത്തോളം പേരും പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.പി.ജയപാലന്‍, രാമകൃഷ്ണന്‍, വി.പി.ഷാജിര്‍, രാജന്‍, ഷിലാസ്, സരിന്‍ശശി, പി.പ്രണിത എന്നിവര്‍ പങ്കെടുത്തു.
















