മുംബൈ: കള്ളപ്പണം വെളുപ്പിക്കാന്‍ ചില ബാങ്കുകളും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ഇങ്ങനെ വന്‍ കമ്മീഷന്‍ കൈപ്പറ്റി മാഫിയകളെ സഹായിച്ചവര്‍ അനവധിയുണ്ടെന്നാണ് സൂചന.
ബാങ്കുകളില്‍ അനുഭവപ്പെട്ട നോട്ട് പ്രതി സന്ധിക്കും തെരക്കിനും ഇതാകാം മുഖ്യകാരണമെന്നാണ് സംശയം. വന്‍തോതില്‍ എത്തിയ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വളരെ പെട്ടെന്നാണ് ബാങ്കുകളില്‍ നിന്ന് അപ്രത്യക്ഷമായത്. പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ വളരെക്കുറച്ചേ ജനങ്ങള്‍ കണ്ടിട്ടുതന്നെയുള്ളൂ. ഇവയെല്ലാം വന്‍തോക്കുകള്‍ക്ക് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കി കള്ളപ്പണം വെളിപ്പിച്ചെന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്.
ആര്‍ബിഐ ഉദ്യോഗസ്ഥന്‍ അടക്കം ഏതാനും പേര്‍ പിടിയിലായെങ്കിലും ഇത് വലിയ ക്രമക്കേടിന്റെ ചെറിയൊരംശം മാത്രമാണ്. ബാങ്കുകളിലെ റെയ്ഡും അന്വേഷണവും മുറുകുന്നതോടെ കൂടുതല്‍ കള്ളക്കളികള്‍ പുറത്തുവരും. കേന്ദ്ര നടപടിയെ അട്ടിമറിക്കാന്‍ വേണ്ടിയും ഇങ്ങനെ ചെയ്തിട്ടുണ്ടാകാം.
















